ദൈവമാണ് നിന്നെ സ്വവർഗ്ഗാനുരാഗിയാക്കിയതെന്നും അവന്‍ നിന്നെ സ്നേഹിച്ച് അനുഗ്രഹിച്ചിരിക്കുന്നുവെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞതായി ഗേയുടെ വെളിപ്പെടുത്തല്‍. ചിലിയിലെ ഏറ്റവും കുപ്രസിദ്ധനായ ഒരു പെഡോഫൈല്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്തതിനെ കുറിച്ച് പോപ്പിനോട് രഹസ്യമായി സംസാരിച്ച ജുവാൻ കാർലോസ് ക്രൂസിനോടാണ് റോമൻ കത്തോലിക്കാ സഭയുടെ നേതാവായ പോപ്പ് ശ്രദ്ധേയമായ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ചില ബിഷപ്പുമാർ അദ്ദേഹത്തെ ലൈംഗികവൈകൃതമുള്ളവനായി മുദ്രകുത്തുകയും അതിക്രമത്തെക്കുറിച്ച് താന്‍ കള്ളം പറയുകയാണെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നതായി അദ്ദേഹം പോപ്പിനോട് പരാതിപ്പെട്ടിരുന്നു.
‘നിങ്ങള്‍ ഒരു ഗേയാണ് എന്നതൊന്നും ഒരു പ്രശ്നമല്ല. ദൈവമാണ് നിങ്ങളെ ഇങ്ങനെ സൃഷ്ടിച്ചത്. അവന്‍ ഇങ്ങനെത്തന്നെ നിന്നെ സ്നേഹിക്കുകയും ചെയ്യും. പോപ്പും നിന്നെ ഇങ്ങനെത്തന്നെ സ്നേഹിക്കും. നീ നീയായിത്തന്നെ തുടരുക’ പോപ്പ് പറഞ്ഞതായി സ്പാനിഷ് പത്രമായ എൽ പിയസിന് നല്‍കിയ അഭിമുഖത്തില്‍ ക്രൂസ് പറഞ്ഞു. 2011-ൽ ക്രൂസിനെ അപമാനിച്ച ഫെർണാണ്ടോ കാരാഡിമ എന്ന 87കാരന്‍ കുറ്റക്കാരനാണെന്ന് അടുത്തിടെ കോടതി കണ്ടെത്തിയിരുന്നു. എന്നാല്‍ പോപ്പുമായുള്ള ക്രൂസിന്‍റെ സംഭാഷണത്തെക്കുറിച്ച് വത്തിക്കാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വിവാഹത്തിനു ശേഷം ആണും പെണ്ണും തമിലുള്ള ലൈംഗിക ബന്ധമല്ലാത്ത എല്ലാം പാപമാണെന്നാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്. എന്നാല്‍ എല്ലാതരം അനുരാഗങ്ങളെക്കുറിച്ചും ഫ്രാൻസിസ് മാർപാപ്പക്ക് തുറന്ന കാഴ്ച്ചപ്പാടാണുള്ളത്. സ്വവർഗാനുരാഗ ലോബിയെകുറിച്ച് മുന്‍പ് ഒരു പത്രപ്രവര്‍ത്തകന്‍ ചോദ്യമുന്നയിച്ചപ്പോള്‍ അതൊക്കെ വിലയിരുത്താന്‍ ഞാന്‍ ആരാണ് എന്നായിരുന്നു പോപ്പിന്‍റെ മറുപടി. സ്വവർഗാനുരാഗവും ദൈവ സൃഷ്ടിതന്നെയാണെന്നും ആരും സ്വയം തിരഞ്ഞെടുക്കുന്നതല്ലെന്നുമാണ് പോപ്പിന്‍റെ വിശ്വാസമെന്ന വിലയിരുത്തലുകള്‍ നേരത്തേ ഉണ്ടായിരുന്നു.
ഇതിനു മുന്‍പും, പ്രത്യേകിച്ച്, ബ്യൂണസ് അയേഴ്സിലെ സ്വവർഗാനുരാഗികൾക്കിടയില്‍ മതമേലധ്യക്ഷനായി ജോലി ചെയ്യുന്ന കാലത്ത്, പോപ്പ് ഫ്രാന്‍സിസ് സ്വകാര്യമായി ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിരുന്നതായി അദ്ദേഹത്തിന്‍റെ ജീവചരിത്രം എഴുതുന്ന ഓസ്റ്റൻ ഐവെർഗ് പറയുന്നു.
കൂടുതല്‍ വായിക്കാന്‍: ദി ഗാര്‍ഡിയന്‍
അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.