June 05, 2026 |
Share on

കഴുത്തില്‍ ചങ്ങലപ്പൂട്ടുമായി കണ്ടെയ്‌നറിനുള്ളില്‍ രണ്ടുമാസം; യുവതിയെ മോചിപ്പിക്കുന്ന വീഡിയ

ഇവരുടെ കാമുകനെ വെടിവച്ചു കൊന്നിരുന്നു

കണ്ടെയ്‌നറിനുള്ളിലാക്കി കഴുത്തില്‍ ചങ്ങലയിട്ടു പൂട്ടിയിട്ട യുവതിയെ രണ്ടുമാസത്തിനുശേഷം മോചിപ്പിക്കുന്ന വീഡിയോ പുറത്ത്. കാലാ ബ്രൗണ്‍ എന്ന യുവതിയെ രണ്ടുമാസത്തെ നരകജീവിതത്തിനുശേഷം പൊലീസ് മോചിപ്പിക്കുന്നതാണ് വീഡിയോ. സൗത്ത് കരോലിനയിലാണ് സംഭവം. കഴിഞ്ഞ നവംബറില്‍ നടന്ന ഈ റെസ്‌ക്യൂ ഓപ്പറേഷന്റെ വീഡിയോ ഇപ്പോഴാണ് പ്രോസിക്യൂഷന്‍ പുറത്തുവിട്ടത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 31 നാണ് തന്റെ വീട്ടില്‍ ക്ലീനിംഗ് ജോലിക്കെത്തിയ കാല ബ്രോണിനെയും കാമുകന്‍ ചാള്‍സ് ഡേവിഡ് കാര്‍വറിനെയും റിയല്‍ എസ്‌റ്റേറ്റ് ഏജന്റായ ടോഡ് കോല്‍ഹെപ്പാണ് തന്റെ ക്രൂരയ്ക്ക് ഇരകളാക്കിയത്. കാര്‍വറെ വെടിവച്ചു കൊന്നശേഷം കാലയെ ടോഡ് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനുശേഷമാണ് മെറ്റല്‍ കണ്ടയ്‌നറിനുള്ളിലായി ചങ്ങലയില്‍ ബന്ധിച്ചിട്ടത്. 92 ഏക്കറോളം വരുന്ന എസ്‌റ്റേറ്റില്‍ നിന്ന് ചാള്‍സിന്റെ മൃതദേഹം പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഏഴോളം കൊലപാതകങ്ങളിലെ പ്രതിയാണ് ടോഡ് കോല്‍ഹെപ്പ്.

കാലാ ബ്രൗണിനെ രക്ഷപ്പെടുത്തുന്ന വീഡിയോ:

 

കൂടുതല്‍ വായനയ്ക്ക്- https://goo.gl/9sJsae

Leave a Reply

Your email address will not be published. Required fields are marked *

×