June 04, 2026 |
Share on

അമേരിക്കന്‍ പ്രസിഡന്റുമാരുടെ ആറോളം വസ്തുവകകള്‍ വില്‍പനയ്ക്ക്!

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഉള്‍പ്പടെയുള്ള അമേരിക്കന്‍ പ്രസിഡന്റുമാരുടെ ആറോളം വസ്തുവകകള്‍ വില്‍പനയ്ക്ക്!

നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഉള്‍പ്പടെയുള്ള അമേരിക്കന്‍ പ്രസിഡന്റുമാരുടെ ആറോളം വസ്തുവകകള്‍ വില്‍പനയ്ക്ക്. ഇതിലേ ആദ്യത്തേത് ജോണ്‍ എഫ് കെന്നഡിയും അദ്ദേഹത്തിന്റെ ഭാര്യ ജാക്വിലിനിനും രഹസ്യമായി അവധിക്കാലം ആഘോഷിക്കാനായി 1960-ല്‍ വിര്‍ജിനീയയില്‍ പണികഴിപ്പിച്ച വസതിയാണിത്. നിലവില്‍ 5.95 മില്ല്യണ്‍ ഡോളറിന്റെ മതിപ്പുണ്ട് ആ വസ്തുവകകള്‍ക്ക്.

കെന്നഡി കുടുംബത്തിലെ ജാക്കി കെന്നഡി ഓനാസീസിന്റെ ഹാപ്ടംണിലെ ലസാട്ട എസ്റ്റേറ്റും പത്ത് മുറികളോട് കൂടിയ കെട്ടിടവുമാണ് വില്‍പനയ്ക്കുള്ള മറ്റൊന്ന്. 38.995 മില്ല്യണ്‍ ഡോളറാണ് ഇതിന്റെ മതിപ്പ് വില.

അമേരിക്കയുടെ 21-മത് പ്രസിഡന്റ് ചെസ്റ്റര്‍ എ ആര്‍തറിന്റെ സാംഗ് ഹാര്‍ബറിലെ ‘വേനല്‍ക്കാല വൈറ്റ് ഹൗസും’ വില്‍പനയ്ക്കുണ്ട്. ഏകദേശം 14.2 മില്ല്യണ്‍ ഡോളറാണ് മതിപ്പ് വില.

ബരാക് ഒബാമയുടെ മാര്‍ത്ത വിനയാര്‍ഡ് വേനല്‍ക്കാല വസതി, ഡോണാള്‍ഡ് ട്രംപ് കുട്ടിക്കാലത്ത് താമസിച്ചിരുന്ന ന്യൂയോര്‍ക്ക് സിറ്റിയിലെ വസതി, ഇവാങ്ക ട്രംപിന്റെ മന്‍ഹാട്ടനിലെ അപ്പാര്‍ട്ട്‌മെന്റുംവില്‍പനയ്ക്കാണ്.

കൂടുതല്‍ വായനയ്ക്ക്- https://goo.gl/bJUioZ

Leave a Reply

Your email address will not be published. Required fields are marked *

×