UPDATES

വായിച്ചോ‌

“നിഷ്കളങ്കരായ നിങ്ങളുടെ മുൻ കാമുകന്മാരെ വെറുതെ വിട്ടേക്കൂ,”ഇന്ത്യയിലെ വ്യാജ ലൈംഗികാരോപണത്തിന്റെ ഉള്ളറകൾ

അവിവാഹിതയായ ഒരു പെൺകുട്ടി ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്നും അത് അവളുടെ പരിപൂർണ്ണ സമ്മതത്തോടെയാണെന്നും പുറത്തറിയുന്നതിൽ ആ പെൺകുട്ടികളുടെ മാതാപിതാക്കൾ ചെലുത്തുന്ന സമ്മർദ്ദമാണ് ഇത്തരം കേസുകൾക്കാധാരം

                       

“ഞങ്ങൾ സുഹൃത്തുക്കളായിരുന്നു, ഒരുമിച്ച് യാത്ര ചെയ്യുന്ന സമയത്ത് അയാൾ എനിക്ക് മയക്കുമരുന്ന് കലർന്ന ഡ്രിങ്ക്സ് തന്നു പിന്നെ എന്താണ് സംഭവിച്ചതെന്ന്  എനിക്കറിയില്ല, എന്റെ സമ്മതത്തോടെയായിരുന്നില്ല ലൈംഗിക ബന്ധം നടന്നത്.” ആളുടെ പേരും, ആരോപണ വിധേയന്റെ പേരും സ്ഥലവും മാത്രമേ മാറുന്നുള്ളൂ. പ്രണയ കാലത്ത് ലൈംഗിക ബന്ധത്തിലേർപ്പെടുകയും പിന്നീട് കാമുകന് വിവാഹം കഴിക്കാൻ ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കുമ്പോൾ അയാളോട് പ്രതികാരം ചെയ്യാൻ മിക്ക സ്ത്രീകളും നൽകുന്ന പരാതിയുടെ സ്ഥിരം ഘടന ഇങ്ങനെയാണെന്നാണ് മുതിർന്ന അഭിഭാഷകൻ വിനയ് ശർമ്മ ആരോപിക്കുന്നത്. നിത്യേനെ ഇത്തരത്തിലുള്ള നിരവധി കേസുകളാണ് ഇന്ത്യയിലെ അഭിഭാഷകർക്ക് മുൻപിൽ എത്തുന്നത്.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന് നിരവധി സ്ത്രീകളാണ് പരാതി പറയാറുള്ളത്. സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ട് വിവാഹം കഴിക്കാൻ സാധിക്കാതെ പോയ കാമുകനെ പ്രതികാരപൂര്‍വം കേസിൽ കുടുക്കാനാണ് പെൺകുട്ടികൾ അവസാന ആയുധമെന്ന നിലയ്ക്ക് ലൈംഗിക ആരോപണം ഉന്നയിക്കാറുള്ളത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന കേസ് നിലനിൽക്കില്ല എന്ന് വന്നപ്പോൾ വഞ്ചിച്ചും ഭീഷണിപ്പെടുത്തിയും മയക്കി കിടത്തിയുമാണ് അവർ തങ്ങളോട് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതാണ്, അതിനു തങ്ങളുടെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ല എന്നാണ് പല പെൺകുട്ടികളും തിരിച്ചടിക്കാറുള്ളത്. നിരപരാധികളും നിഷ്കളങ്കരുമായ ഈ പുരുഷന്മാരെ സ്ത്രീകൾ തന്ത്രപൂർവം കെട്ടിച്ചമച്ച കഥകൾ പറഞ്ഞ് കുടുക്കുന്നതിനെ പ്രശ്ന വൽക്കരിക്കുകയാണ് ഇന്ത്യയിലെ ഒരുകൂട്ടം മുതിർന്ന അഭിഭാഷകർ. ബലാത്സംഗ കേസുകളെയും ഇത്തരം കേസുകളെയും കൃത്യമായി വേർതിരിക്കേണ്ടതുണ്ടെന്ന് തന്നെയാണ് ഇവർ കരുതുന്നത്.

അവിവാഹിതയായ ഒരു പെൺകുട്ടി ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്നും അത് അവളുടെ പരിപൂർണ്ണ സമ്മതത്തോടെയാണെന്നും പുറത്തറിയുന്നതിൽ ആ പെൺകുട്ടികളുടെ മാതാപിതാക്കൾ ചെലുത്തുന്ന സമ്മർദ്ദമാണ് ഇത്തരം കേസുകൾക്കാധാരം എന്നാണ് പത്രപ്രവർത്തക രുക്മിണി ശ്രീനിവാസൻ അനുമാനിക്കുന്നത്.  മകളെ മയക്കി കിടത്തി നടത്തിയ ബലാത്സംഘം മാത്രമാണെന്നാണ് ലൈംഗിക ബന്ധമെന്ന്‌ വരുത്തി തീർക്കാനാണ്. വീട്ടുകാർ ശ്രമിക്കുന്നത്.  വീട്ടുകാരുടെ യുക്തി പ്രകാരം, വിവാഹത്തിന് മുൻപ് പെൺകുട്ടി ലൈംഗിക ബന്ധത്തിലേർപ്പെട്ടെന്നറിഞ്ഞാൽ അവരുടെ കുടുംബത്തിന്റെ അന്തസ്സ് തകരുകയും അവൾ ലൈംഗികമായി ഉണർന്നിരിക്കുകയാണെന്ന് ആളുകൾ തിരിച്ചറിയുകയും അവൾക്കു മേൽ ആക്രമണങ്ങൾ വരാന്‍ സാധ്യതയുമുണ്ട്.

ഇന്ത്യൻ മനസ്സ് ആകെ സ്ത്രീവിരുദ്ധമായത് കൊണ്ടാണ് ഇങ്ങനെയുള്ള വസ്ഥകൾ ഉണ്ടാകുന്നതെന്ന് ചില സ്ത്രീപക്ഷ ചിന്തകർ പറയുന്നതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഇവിടെ സ്ത്രീകളുടെ കന്യകാത്വമാണ് പ്രശനം. വിവാഹത്തിന് മുൻപ് ഒരു പെൺകുട്ടി ലൈംഗികമായി സജീവമാണ്, അവൾക്കും ലൈംഗിക ചോദനകളുണ്ടെന്ന് തുറന്നു പറയാൻ മടിക്കേണ്ട അവസ്ഥയാണ് ഇവിടെയുള്ളതെന്ന് ഇവർ പറയുന്നു.  കൂടുതൽ വായനയ്ക്ക് : https://www.theguardian.com/global-development/2019/feb/11/spare-innocent-men-anguish-india-ruling-aims-to-end-false-claims?CMP=Share_AndroidApp_WhatsApp

Related news


Share on

മറ്റുവാര്‍ത്തകള്‍