June 06, 2026 |
Share on

മക്കള്‍ കാരണം പിരിഞ്ഞു താമസിക്കേണ്ടി വന്ന വൃദ്ധദമ്പതികളുടെ ഒളിച്ചോട്ട കഥ

77-കാരനായ ഷംസുദ്ദീന്‍ മിയ-യ്ക്കും, 62-കാരിയായ ഭാര്യ രേഖാ ബീഗത്തിനുമാണ് വാര്‍ധക്യത്തില്‍ ഒളിച്ചോടേണ്ടി വന്നത്

മക്കള്‍ കാരണം പിരിഞ്ഞു താമസിക്കേണ്ടി വന്ന വൃദ്ധദമ്പതികള്‍ ഒളിച്ചോടി. 77-കാരനായ ഷംസുദ്ദീന്‍ മിയ-യ്ക്കും, 62-കാരിയായ ഭാര്യ രേഖാ ബീഗത്തിനുമാണ് വാര്‍ധക്യത്തില്‍ ഒളിച്ചോടേണ്ടി വന്നത്. പ്രശസ്ത ഫൊട്ടോഗ്രഫര്‍ ജിഎംബി ആകാശ് തന്റെ ഫേസ്ബുക്കില്‍ സംഭവം കുറിച്ചപ്പോഴാണ് പുറം ലോകം ഇവരുടെ കഥ അറിഞ്ഞത്. 2016-ലായിരുന്നു ഇവര്‍ മക്കളുടെ അടുത്ത് നിന്ന് ഒളിച്ചോടി പോയത്.

ആകാശിന്റെ കുറിപ്പില്‍ ഷംസുദ്ദീന്‍ പറയുന്നത്- ‘ഞാനും ഭാര്യയും 47 വര്‍ഷം ഒന്നിച്ചു ജീവിച്ചിവരാണ്. ഈ 47 വര്‍ഷത്തില്‍ ഒരിക്കല്‍പ്പോലും ഞങ്ങള്‍ പിരിഞ്ഞു നിന്നിട്ടില്ല. എല്ലാ ദിവസവും പുലര്‍ച്ചെ അവള്‍ എന്നെ വിളിച്ചുണര്‍ത്തി ഒന്നിച്ചു പ്രാര്‍ഥിക്കും. എല്ലാ ദിവസവും എന്റെ ഭാര്യയുടെ മുഖം കണ്ടുകൊണ്ടാണ് തുടങ്ങുന്നത്. ആറു മക്കളുള്ള ഞങ്ങള്‍ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. പലപ്പോഴും മക്കളെ എങ്ങനെയെങ്കിലും ഊട്ടിയിട്ട്, ഞങ്ങള്‍ പട്ടിണി കിടന്നിട്ടുണ്ട്. അതിലൊന്നും അവള്‍ ഒരിക്കലും പരാതിപ്പെട്ടിട്ടില്ല.

ആ നാളുകളില്‍ ഞങ്ങള്‍ പരസ്പരം കുറ്റം പറയുകയോ വഴക്കുകൂടുകയോ ചെയ്തിട്ടില്ല. ഞങ്ങളുടെ മക്കള്‍ക്ക് വരുമാനം കുറവാണ്. അവരുടെ മക്കളുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നതിനിടയില്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ ബാധ്യതയാണ് അവര്‍ക്ക്. ഞങ്ങളെ വെറെ വറെ കൊണ്ടുപോകുവാന്‍ അവര്‍ തീരുമാനിച്ചപ്പോള്‍ നാണംകെട്ട് ഞങ്ങളെ ഒന്നിച്ച് നിര്‍ത്താന്‍ ഞാന്‍ എന്റെ മൂത്ത മകനോട് ചോദിച്ചപ്പോള്‍ അവന്‍ അദ്ഭുതപ്പെട്ടു. ഇരുവരെയും ഒന്നിച്ചു നിര്‍ത്താന്‍ അവരാരും പ്രാപ്തരല്ലെന്നാണ് മറുപടി പറഞ്ഞത്.

ഒടുവില്‍ അവര്‍ക്ക് ഞങ്ങള്‍ വഴങ്ങി. മകന്‍ രാത്രിയില്‍ വരുമ്പോഴാണ് അവന്റെ ഫോണുപയോഗിച്ച് മകളുടെ കൂടെയുള്ള ഭാര്യയെ വിളിക്കാന്‍ സാധിക്കൂ. ഒരുദിവസം ഞാനവളോടു പറഞ്ഞു നമുക്ക് ഒളിച്ചോടാം എന്ന്. അദ്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ അപ്പോള്‍ തന്നെ അതു സമ്മതിച്ചു. പിന്നെ ഞങ്ങള്‍ അവിടം വിട്ട് പോന്നു. ഇന്ന് കളിപ്പാട്ടം വില്‍ക്കലാണ് എന്റെ വരുമാനമാര്‍ഗം. ഇടയ്ക്ക് ഒരു തവണ മക്കള്‍ കാണാന്‍ വന്നിരുന്നു. അവരെ തോല്‍പ്പിച്ചുവെന്നും അപമാനിച്ചുവെന്നും അവര്‍ ഇനി ഒരിക്കലും ഇങ്ങോട്ട് വരില്ലെന്നും പറഞ്ഞു പോയി.’

ജിഎംബി ആകാശിന്റെ ഫേസ്ബുക്ക് പോസ്റ്റ്-

ചിത്രം-ജിഎംബി ആകാശ്

Leave a Reply

Your email address will not be published. Required fields are marked *

×