June 06, 2026 |
Share on

ഇസ്രേയലിലെ തെരുവു ചിത്രകാരന്‍ വരച്ച മോദി ചിത്രവും ഫോട്ടോഷോപ്പാണെന്ന് സോഷ്യല്‍ മീഡിയ

‘മിഷന്‍ മോദി 2019’ എന്ന് ബിജെപി അനുകൂല പ്രമോഷന്‍ പേജിലായിരുന്നു ഈ ചിത്രം വന്നത്

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രേയല്‍ സന്ദര്‍ശനത്തിനോട് അനുബന്ധിച്ച് നിരവധി കാര്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ആ കൂട്ടത്തില്‍ പെട്ടതായിരുന്നു മോദിക്ക് ഇസ്രേയലില്‍ ധാരാളം ആരാധകരുണ്ടെന്നും അതിന് തെളിവാണ് തെരുവു ചിത്രകാരന്‍ റോഡില്‍ വരച്ചുകൊണ്ടിരിക്കുന്ന മോദി ചിത്രവും എന്ന പ്രചാരണം. എന്നാല്‍ ഇത് കള്ളമാണെന്നും ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണിതെന്നുമാണ് തെളിവു സഹിതവുമായി സോഷ്യല്‍ മീഡിയയിലെ ആളുകള്‍ എത്തിയിരിക്കുന്നത്.

ഫോട്ടോഷോപ്പ് ചിത്രം


‘മിഷന്‍ മോദി 2019’ എന്ന് ബിജെപി അനുകൂല പ്രമോഷന്‍ പേജിലായിരുന്നു ഈ ചിത്രം വന്നത്. ഇത് വൈറലായത്തോടെയാണ് യതാര്‍ഥ ചിത്രവുമായി സാമൂഹിക മാധ്യമങ്ങളില്‍ ആളുകള്‍ എത്തി തുടങ്ങിയത്. ചിത്രം പിന്‍വലിച്ചെങ്കിലും സ്‌ക്രീന്‍ ഷോട്ടുകളുമായി ഈ ചിത്രങ്ങള്‍ ഇപ്പോഴും വൈറലാണ്.

യഥാര്‍ത്ഥ ചിത്രം

കൂടുതല്‍ വായനയ്ക്ക്- https://goo.gl/tnFi5q

Leave a Reply

Your email address will not be published. Required fields are marked *

×