June 04, 2026 |
Share on

മരിച്ച് വീഴുന്ന മക്കളോട് വിട ചോദിക്കുന്നവരും പറയുന്നവരും: സിറിയയില്‍ നിന്നുള്ള കാഴ്ചകള്‍

അബ്ദേലിന്റെ മക്കളായ ആയ എന്ന പെണ്‍കുട്ടിയും അഹമ്മദ് എന്ന ആണ്‍കുട്ടിയും കൊല്ലപ്പെട്ടത് രാസായുധ പ്രയോഗത്തിലാണ്.

ഒമ്പത് മാസം പ്രായമുള്ള തന്റെ ഇരട്ടക്കുട്ടികളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് തലമുടിയില്‍ വിരലോടിച്ച് അബ്ദേല്‍ ഹമീദ് അല്‍യൂസഫ് പറയുന്നു എന്‌റെ മക്കളേ, നിങ്ങള്‍ക്ക് വിട…എന്നോട് യാത്ര പറയൂ. അബ്ദേലിന്റെ മക്കളായ ആയ എന്ന പെണ്‍കുട്ടിയും അഹമ്മദ് എന്ന ആണ്‍കുട്ടിയും കൊല്ലപ്പെട്ടത് രാസായുധ പ്രയോഗത്തിലാണ്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ സൈന്യമാണ് രാസായുധ പ്രയോഗം നടത്തിയതെന്നാണ് ആരോപണം. രാസായുധ പ്രയോഗത്തില്‍ മരിച്ച് വീഴുന്ന മക്കളോട് വിട പറയുന്ന മാതാപിതാക്കളുടെ വേദനിപ്പിക്കുന്ന കാഴ്ചകളാണ് സിറിയയില്‍. അബ്ദേലിന്റെ കുടുംബത്തിലെ മറ്റ് 22 പേരെ അടക്കിയ സ്ഥലത്ത് തന്നെ മക്കളേയും അടക്കി.

ചൊവ്വാഴ്ച രാവിലെ 6.30ഓടെയാണ് റോക്കറ്റ് ആക്രമണമുണ്ടായത്. എന്നാല്‍ കെട്ടിടങ്ങള്‍ക്കോ മറ്റോ സാധാരണഗതിയിലുണ്ടാകുന്ന തരത്തിലുള്ള നാശനാഷ്ടങ്ങളല്ല ഉണ്ടായത്. ഇതില്‍ നിന്ന് തന്നെ ആക്രമണത്തിന്റെ സ്വഭാവം വ്യക്തമായിരുന്നു. അല്‍യൂസഫിന്റെ കുടുംബത്തെയാണ് ദുരന്തം ഏറ്റവുമധികം ബാധിച്ചത്. ശവശരീരങ്ങള്‍ നിറച്ച വാനിലാണ് അല്‍ യൂസഫ് എത്തിയത്. മക്കള്‍ക്ക് താന്‍ അന്ത്യയാത്രാമൊഴി നല്‍കുന്നതിന്റെ വീഡിയോ പകര്‍ത്താന്‍ ബന്ധുവിനോട് അബ്ദേല്‍ അല്‍യൂസഫ് ആവശ്യപ്പെട്ടിരുന്നു.

വ്യോമാക്രമണം നടന്നപ്പോള്‍ രണ്ട് കുട്ടികള്‍ക്കും ജീവനുണ്ടായിരുന്നു. എന്നാല്‍ 10 മിനിറ്റ് കഴിഞ്ഞ ശേഷം അവര്‍ക്ക് ബോധം നഷ്ടപ്പെട്ടു. കുട്ടികളെയും ഭാര്യയേയും ഡോക്ടര്‍മാരുടെ അടുത്താക്കിയ ശേഷം മറ്റ് ബന്ധുക്കളുടെ കാര്യം അന്വേഷിക്കാന്‍ പോയതാണ് അല്‍യൂസസഫ്. രണ്ട് സഹോദരന്മാര്‍, അവരുടെ മക്കള്‍, അയല്‍ക്കാര്‍, സുഹൃത്തുക്കള്‍ എല്ലാവരുടേയും മൃതദേഹങ്ങളാണ് അയാള്‍ കണ്ടത്. തിരിച്ചെത്തിയപ്പോള്‍ ഭാര്യയും മക്കളും മരിച്ചു പോയതായാണ് അല്‍യൂസഫ് അറിഞ്ഞത്. ്അബ്ദേല്‍ അല്‍ യൂസഫിന്റെ ആരോഗ്യാവസ്ഥയും മോശമാണ്.

30 കുട്ടികളക്കം 80ലേറെ പേരാണ് സിറിയന്‍ പട്ടണമായ ഖാന്‍ ഷെയ്ഖൂണില്‍ നടന്ന രാസായുധ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 20 പേര്‍ സ്ത്രീകളാണ്. രാസായുധ പ്രയോഗം ഖാന്‍ ഷെയ്ഖൂണിനെ ഒന്നടങ്കം തകര്‍ത്തിരിക്കുകയാണ്. അന്താരാഷ്ട്ര ഏജന്‍സിയെ വച്ചുള്ള സ്വതന്ത്രാന്വേഷണത്തില്‍ മാത്രമേ കാര്യമുള്ളൂ എന്ന നിരീക്ഷകരും മനുഷ്യാവകാശ പ്രവര്‍ത്തകരും പറയുന്നു. 2013ല്‍ വിമതരുടെ പിടിയിലുള്ള സിറിയന്‍ പ്രദേശത്ത് നടത്തിയ രാസാക്രമണം ലോകവ്യാപകമായി വലിയ പ്രതിഷേധത്തിന് കാരമായിരുന്നു. നൂറ് കണക്കിന് ആളുകള്‍ ആ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. രാസായുധ ശേഖരം നശിപ്പിച്ചതായി സിറിയ പ്രഖ്യാപിച്ചിരുന്നു. റഷ്യ മുന്‍കൈയെടുത്തുള്ള ധാരണ പ്രകാരമായിരുന്നു ഇത്. എന്നാല്‍ പിന്നീടും ക്ലോറിന്‍ ഗ്യാസ് ഉപയോഗിച്ചുള്ള ആക്രമണമുണ്ടായി. എന്നാല്‍ കഴിഞ്ഞ ദിവസമുണ്ടായത് കൂടുതല്‍ ശക്തമായ രാസായുധ ആക്രമണം തന്നെയാണെന്നാണ് തുര്‍ക്കിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടങ്ങളില്‍ തെളിഞ്ഞിരുന്നു.

വായനയ്ക്ക്: https://goo.gl/EuPKjH

Leave a Reply

Your email address will not be published. Required fields are marked *

×