June 04, 2026 |
Share on

കണ്ണു തട്ടാതിരിക്കാന്‍ സണ്ണി ലിയോണ്‍; ആന്ധ്ര കര്‍ഷകന്‍ ചെയ്തത് ഇതാണ്

ആ ഫ്ലക്സില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, “ഹലോ, കരയരുതേ, എന്നോടു കുശുമ്പും വേണ്ട”

ആന്ധ്രാ പ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ പച്ചക്കറിത്തോട്ടത്തിന് സമീപം ചുവന്ന ബിക്കിനി ധരിച്ച സണ്ണി ലിയോണിന്റെ ഫ്ലക്സ് കാണാം. ഫ്ലക്സ് വെച്ചവര്‍ ഉദ്ദേശിച്ചത് പോലെ എല്ലാവരുടെയും കണ്ണുകള്‍ അങ്ങോട്ടേക്ക് തിരിയുന്നുണ്ട്.

ബണ്ട കിണ്ടി പാല്ലേ ഗ്രാമത്തിലെ ഈ തോട്ടത്തിന്റെ ഉടമ ചെഞ്ചു റെഡ്ഡി ബോളിവുഡ് താര സുന്ദരിയായി മാറിയ ഈ നിലച്ചിത്ര നടിയുടെ കടുത്ത ആരാധകനൊന്നുമല്ല. പക്ഷേ തന്റെ കോളിഫ്ളവര്‍ കാബേജ് വിളവിലേക്ക് പതിക്കുന്ന ‘കരിങ്കണ്ണ്’ തടയാന്‍ ഈ സണ്ണി ചിത്രം അയാളെ സഹായിക്കുന്നുണ്ട്.

“ഈ വര്‍ഷം എനിക്കു മികച്ച വിളവാണ് കിട്ടിയത്. ഇത് ഗ്രാമീണരുടെയും യാത്രക്കാരുടെയും അനാവശ്യ ശ്രദ്ധയ്ക്ക് കാരണമായിട്ടുണ്ട്. അവരുടെ ദൃഷ്ടി ദോഷം പതിക്കാതിരിക്കാനാണ് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് സണ്ണി ലിയോണിന്റെ ചിത്രം വെക്കാന്‍ തീരുമാനിച്ചത്” ചെഞ്ചു റെഡ്ഡി പറഞ്ഞു.

ആ ഫ്ലക്സില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു, “ഹലോ, കരയരുതേ, എന്നോടു കുശുമ്പും വേണ്ട”

കൂടുതല്‍ വായിക്കൂ: https://goo.gl/VDqb95

Leave a Reply

Your email address will not be published. Required fields are marked *

×