June 26, 2026 |
Share on

30 വയസ് ഇളപ്പമുള്ള നടിയെ വിവാഹം കഴിച്ചതിന് പരിഹസിച്ചവര്‍ക്ക് മറുപടിയുമായി സംവിധായകന്‍ വേലു പ്രഭാകരന്‍

60-കാരനായ വേലു പ്രഭാകരന്‍ 30 വയസ്സുളള നടി ഷേര്‍ലി ദാസിനെ വിവാഹം ചെയ്തതിനെ പലരും പരിഹസിച്ചിരുന്നു

30 വയസ്സിന് വിത്യാസമുള്ള നടിയെ വിവാഹം കഴിച്ചതിന് പരിഹസിച്ചവര്‍ക്ക് മറുപടിയുമായി വിവാദ സംവിധായകന്‍ വേലു പ്രഭാകരന്‍. 60-കാരനായ വേലു പ്രഭാകരന്‍ 30 വയസ്സുളള നടി ഷേര്‍ലി ദാസിനെ വിവാഹം ചെയ്തതിനെ പലരും സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും പരിഹസിച്ചിരുന്നു. ഇവര്‍ക്കെല്ലാം വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് വേലു പ്രഭാകരന്‍.

‘എന്റെ പ്രായത്തില്‍ ഇന്ത്യയില്‍ വിവാഹം കഴിക്കാറില്ല. നമ്മുടെ രാജ്യം അത്ര പുരോഗമിച്ചിട്ടില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 74-ാം വയസ്സില്‍ വിവാഹം ചെയ്യുകയാണെങ്കില്‍ അത് ആര്‍ക്കും പ്രശ്‌നമല്ല. ജീവിതത്തില്‍ എല്ലാവര്‍ക്കും ഒരു പങ്കാളിയെ വേണം. മുമ്പ് ഞാന്‍ വിവാഹിതനായിരുന്നു. ചില കാരണങ്ങളാല്‍ വിവാഹമോചനം നേടേണ്ടിവന്നു. ഇപ്പോള്‍ കുറേ വര്‍ഷമായി ഒറ്റയ്ക്കാണ്. അപ്പോഴാണ് ഷേര്‍ലി ജീവിതത്തിലേക്ക് കടന്നുവന്നത്. എന്നെ വിവാഹം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് അവളാണ് പറഞ്ഞത്. അതു കേട്ടപ്പോള്‍ ഒരുപാട് സന്തോഷമായി.’ എന്നാണ് വേലു പ്രഭാകരന്‍ പറഞ്ഞിരിക്കുന്നത്.

വളരെ സത്യസന്ധനായ വ്യക്തിയാണ് വേലുവെന്നും അതുകൊണ്ടാണ് വിവാഹം ചെയ്യാന്‍ തീരുമാനിച്ചതെന്നുമാണ് ഷേര്‍ലി പറയുന്നത്. 2009-ല്‍ പുറത്തിറങ്ങിയ വേലുവിന്റെ ‘കാതല്‍ കഥൈ’ എന്ന വിവാദ ചിത്രത്തിലെ നായികയായിരുന്നു ഷേര്‍ലി. വേലുവിന്റെ പുതിയ ചിത്രമായ ‘ഒരു ഇയക്കുണറിന്‍ കഥൈ ഡയറി’ എന്ന സിനിമയുടെ പ്രീമിയര്‍ ഷോ നടന്ന ചെന്നൈയിലെ ലേ മാജിക് ലാന്‍ഡേണ്‍ തിയേറ്ററില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.

കൂടുതല്‍ ചിത്രങ്ങള്‍ക്കും വായനയ്ക്കും-

 

Leave a Reply

Your email address will not be published. Required fields are marked *

×