Continue reading “ദത്തുപുത്രിയുടെ ലൈംഗിക പീഡന ആരോപണം ഹോളിവുഡ് സംവിധായകന്‍ വൂഡി അലന്റെ ചലചിത്ര ജീവിതത്തിനു അന്ത്യം കുറിക്കുമോ?”

" /> Continue reading “ദത്തുപുത്രിയുടെ ലൈംഗിക പീഡന ആരോപണം ഹോളിവുഡ് സംവിധായകന്‍ വൂഡി അലന്റെ ചലചിത്ര ജീവിതത്തിനു അന്ത്യം കുറിക്കുമോ?”

">

UPDATES

വായിച്ചോ‌

ദത്തുപുത്രിയുടെ ലൈംഗിക പീഡന ആരോപണം ഹോളിവുഡ് സംവിധായകന്‍ വൂഡി അലന്റെ ചലചിത്ര ജീവിതത്തിനു അന്ത്യം കുറിക്കുമോ?

                       

ദത്തുപുത്രിയുടെ ലൈംഗിക പീഡന ആരോപണം ഹോളിവുഡ് സംവിധായകന്‍ വൂഡി അലന്റെ ചലചിത്ര ജീവിതത്തിനു അന്ത്യം കുറിക്കുമോ? 1990കളില്‍ അലന്‍ തന്നെ വെളിപ്പെടുത്തിയ ഒരു രഹസ്യമാണ് അദ്ദേഹത്തെ ഇപ്പോള്‍ വേട്ടയാടുന്നത്. തന്റെ പെണ്‍സുഹൃത്തിന്റെ മകളുമായി തനിക്ക് ബന്ധമുണ്ടായിരുന്നു എന്നായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ആ വെളിപ്പെടുത്തലിന് ശേഷം ദത്തുപുത്രി ഡിലന്‍ ഫാരോ വൂഡി അലന്‍ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന ആരോപണവുമായി രംഗത്ത് വന്നു. അലന്‍ ഈ ആരോപണം നിഷേധിക്കുകയായിരുന്നു.

ആരോപണത്തിന് ശേഷവും എല്ലാ വര്‍ഷവും വൂഡി അലന്‍ സിനിമ സംവിധാനം ചെയ്തു. ഹോളിവുഡിലെ പ്രമുഖ താരങ്ങള്‍ അതിലൊക്കെ അഭിനയിക്കുകയും ചെയ്തു. എന്നാല്‍ സമീപ കാല വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് ഹോളിവുഡ് വുഡി അലന് നേരെയുള്ള ആരോപണത്തില്‍ കാര്യമുണ്ട് എന്നു വിശ്വസിക്കുന്ന തരത്തിലാണ്. നിരവധി താരങ്ങള്‍ വൂഡി അലനുമായി സഹകരിച്ചതില്‍ ഖേദപ്രകടനം നടത്തി രംഗത്ത് വരുന്നതാണ് കാണുന്നത്.

ഗ്രേറ്റ ഗെര്‍വിഗ്, എലെന്‍ പെയ്ജ്, റെബേക്ക ഹാള്‍, മിറ സോര്‍വിനോ എന്നീ താരങ്ങളാണ് മാപ്പപേക്ഷയുമായി രംഗത്ത് എത്തിയിരിക്കുന്നത്. മിറ സോര്‍വിനോ ഡിലന്‍ ഫാരോയ്ക്ക് ഒരു ക്ഷമാപണ എഴുത്ത് തന്നെ എഴുതി. ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തുന്ന വൂഡി അലന്റെ എ റെയിനി ഡേ ഇന്‍ ന്യൂയോര്‍ക്ക് എന്ന ചിത്രത്തില്‍ അഭിനയിക്കുന്ന മൂന്നു താരങ്ങള്‍ ഖേദപ്രകടനവുമായി രംഗത്ത് വന്നു കഴിഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച അലന്റെ വണ്ടര്‍ വീലില്‍ അഭിനയിച്ച തിമോത്തി ഷലമേറ്റ് ആ സിനിമയ്ക്ക് കിട്ടിയ പ്രതിഫലം കാരുണ്യ പ്രവര്‍ത്തനത്തിന് വിനിയോഗിക്കും എന്നാണ് പ്രസ്താവിച്ചത്.

കഴിഞ്ഞ മാസം വണ്ടര്‍ വീല്‍ എന്ന ചിത്രം തിയറ്ററുകളില്‍ എത്തിച്ച അലന്‍ ഇപ്പോള്‍ എ റെയിനി ഡേ ഇന്‍ ന്യൂയോര്‍ക്ക് എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്.

കൂടുതല്‍ വായിക്കാന്‍: https://goo.gl/cWs7GU

Share on

മറ്റുവാര്‍ത്തകള്‍