Continue reading “പാകിസ്താനിൽ പരസ്യമായി മൂത്രമൊഴിക്കാം, പക്ഷേ ചുംബിക്കരുത്”

" /> Continue reading “പാകിസ്താനിൽ പരസ്യമായി മൂത്രമൊഴിക്കാം, പക്ഷേ ചുംബിക്കരുത്”

"> Continue reading “പാകിസ്താനിൽ പരസ്യമായി മൂത്രമൊഴിക്കാം, പക്ഷേ ചുംബിക്കരുത്”

">

UPDATES

വായിച്ചോ‌

പാകിസ്താനിൽ പരസ്യമായി മൂത്രമൊഴിക്കാം, പക്ഷേ ചുംബിക്കരുത്

                       

കറാച്ചിയിൽ നടന്ന ലക്സ് ഫിലിം അവാർഡ് ദാനച്ചടങ്ങിലെ ഒരു സംഭവമാണ് പാകിസ്താനിലെ പുതിയ വിവാദം. പാക് നടന്‍ യാസിർ ഹുസൈൻ കാമുകി ഇക്ര അസീസിനെ ചുംബിച്ചതാണ് പ്രശ്നങ്ങൾക്ക് വഴിവച്ചത്. പ്രണയാഭ്യാർത്ഥനയ്ക്ക് പിന്നാലെയായിരുന്നു ഇരുവരും ആലിംഗനം ചെയ്തതും ചുംബിച്ചതും. എന്നാൽ ഈ നടപടി പാകിസ്താനിലെ മത മൗലിക വാദികളെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് വിമർശകർ രംഗത്തെത്തിയത്.

ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് പാക്കിസ്താനാണ് ഇത്,  ഇവിടെ എങ്ങനെയാണ് അയാൾ ഇത്തരമൊരു നടപടി ചെയ്തത്. എങ്ങിനെയാണ് അയാൾക്കിതിന് ധൈര്യം വന്നത്. ഒരാൾ പെൺകുട്ടിയുടെ പിതാവിന്റെ, സഹോദരന്റെ അമ്മാവന്റെ ആയൽ വാസിയെങ്കിലുമായി ഒരാണിന്റെ സമ്മതമില്ലാതെ എങ്ങനെ അയാൾ വിവാഹാഭ്യാർത്ഥന നടത്തും എന്നാണ് പ്രധാന വിമർശനം

. ഇത്തരം നടപടികൾ രാജ്യത്ത് ഭൂമികുലുക്കത്തിനും സുനാമിക്കുമുൾപ്പെടെ വഴിയൊരുക്കും, സമൂഹത്തിലെ സ്ത്രീകൾക്കെതിരായ വിവിധ കുറ്റകൃത്യങ്ങൾ കാണുക, ഇത് പാകിസ്ഥാന്റെ ആത്യന്തിക നാശത്തിലേക്ക് നയിക്കുന്ന നടപടിയാണെന്നും വിമർശകര്‍ പറയുന്നു.

ലൈംഗിക വീഡിയോകൾ പുറത്തായിട്ടും ബന്ധം നിഷേധിച്ച പാകിസ്താനിലെ ചില സെലിബ്രിറ്റികളിൽ നിന്ന് വ്യത്യസ്തമായി തങ്ങൾ ഡേറ്റിങ്ങിലായിരുന്നെന്ന് തുറന്ന് സമ്മതിച്ചവരായിരുന്നു ഇരുവരും. അവർ ബന്ധം മറച്ച് വച്ചിരുന്നില്ല. അതാണ് ഇക്രയോട് ഇത്തരത്തിൽ പെരുമാറാൻ യാസിറിന് എങ്ങനെ ധൈര്യം വന്നതെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടുന്നു.

താരങ്ങള്‍ക്കെതിരെ ഉയർന്ന വിമർശനങ്ങളെ പ്രതിരോധിച്ചും വിമർശിച്ചും നിരവധി പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്. ‘നല്ല’ പാക്കിസ്ഥാനികൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന ഒന്നല്ല വാത്സല്യത്തിന്റെ പൊതു പ്രദർശനം എന്നാണ് പ്രധാന വിമർശകരുടെ പ്രധാന നിലപാട്. എന്നാൽ സ്ത്രീകൾക്കെതിരെ പാകിസ്താനിൽ   അറങ്ങേറുന്ന അതിക്രമങ്ങളെ ഉയർത്തിക്കാട്ടി മറ്റൊരു വിഭാഗം ഇതിനെ പ്രതിരോധിക്കുന്നുണ്ട്.

പൊതുസ്ഥലങ്ങളിൽ നമുക്ക് കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യം അക്കമിട്ട് നിരത്തുന്നത്. പുരുഷന്മാർ അവരുടെ സ്വകാര്യ ഭാഗങ്ങൾ പ്രദര്‍ശിപ്പിക്കുന്നു, സ്ത്രീകളെ മർദ്ദിക്കുന്നു, പുരുഷന്മാർ സ്ത്രീകളെ കടന്നുപിടിക്കുന്നു, അശ്ലീല ചുവയിൽ കളിയാക്കുന്നു. എന്നാൽ പ്രണയത്തിലായ രണ്ട് വ്യക്തികൾ ഒരു പൊതു സ്ഥലത്ത് ആലിംഗനം ചെയ്താൽ, ചുംബിച്ചാൽ വിരോധാഭാസമെന്നു പറയട്ടെ അത് അശ്ലീലമാവുന്നെന്നും ഒരു വിഭാഗം അരോപിക്കുന്നു.

പാകിസ്താൻ നിയമങ്ങള്‍ പ്രകാരം മറ്റുള്ളവർക്ക് ശല്യമാവുന്ന തരത്തിൽ ഏതെങ്കിലും പൊതുസ്ഥലത്ത് ഏതെങ്കിലും അശ്ലീല പ്രവർത്തന, അല്ലെങ്കിൽ ബി) ഏതെങ്കിലും പൊതുസ്ഥലത്തോ സമീപത്തോ ഏതെങ്കിലും അശ്ലീല ഗാനങ്ങൾ, വാക്കുകൾ ഉച്ചരിക്കുകയോ പ്രവര്‍ത്തികളിൽ ഏർപ്പെടുകയോ ചെയ്യുകയോ ഉണ്ടായാൽ തടവ് ശിക്ഷയോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്.

 

കൂടുതൽ വായനയ്ക്ക് 

 

 

Share on

മറ്റുവാര്‍ത്തകള്‍