June 26, 2026 |
Share on

അടുക്കള ട്രെന്‍ഡിയാക്കാന്‍ ബ്രേക്ഫാസ്റ്റ് ബാറുകള്‍

ഒരു ചെറിയ ടേബിളും രണ്ടോ മൂന്നോ കസേരകളും ഉണ്ടെങ്കില്‍ ബ്രേക്ഫാസ്റ്റ് ബാര്‍ റെഡി.

പല പരീക്ഷണങ്ങളും നടക്കുന്ന ഇടമാണ് അടുക്കള. അത് ആഹാരത്തിന്റെ കാര്യത്തിലാണെങ്കിലും അടുക്കളയുടെ ഡിസൈനിംഗിന്റെ കാര്യത്തിലാണെങ്കിലും. ഓരോ ദിവസവും ഓരോ പുതുമകള്‍ വന്നുകൊണ്ടേയിരിക്കും. അതുപോലെയൊന്നാണ് ബ്രേക്ഫാസ്റ്റ് ബാറുകള്‍. കുറച്ചു നാളായി ഇത് പല രൂപത്തില്‍ അടുക്കളയിലെത്തിയിട്ട് .

ഒരു ചെറിയ ടേബിളും രണ്ടോ മൂന്നോ കസേരകളും ഉണ്ടെങ്കില്‍ ബ്രേക്ഫാസ്റ്റ് ബാര്‍ റെഡി. അടുപ്പമുള്ള സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ സന്ദര്‍ശനത്തിനെത്തുന്ന അവസരങ്ങളില്‍ ഡൈനിങ് ടേബിളിലേക്ക് പ്രവേശിക്കാതെ തന്നെ അടുക്കളയില്‍ വച്ച് ഭക്ഷണം ഉണ്ടാക്കാനും വിളമ്പാനും അവസരം നല്‍കുന്നവയാണിവ.

സ്ഥലപരിമിതിയാണെന്നു പരാതിപ്പെടുന്നവര്‍ക്ക് മികച്ച ആശയമാണ് ബ്രേക്ഫാസ്റ്റ് കൗണ്ടറുകള്‍. എല്‍ ഷെയ്പ്പിലുള്ള അടുക്കളകള്‍ക്ക് പൊതുവെ ഇടുങ്ങിയ പ്രതീതിയായിരിക്കും. ഈ അപാകത മറികടക്കാനും ബ്രേക്ഫാസ്റ്റ് ബാറുകള്‍ സെറ്റ് ചെയ്യാം. ഇതുവഴി അടുക്കള വലിപ്പമുള്ളതായി തോന്നിക്കും.

Leave a Reply

Your email address will not be published. Required fields are marked *

×