April 20, 2025 |

ചങ്ങലയുമില്ല, സൈനിക വിമാനവുമില്ല

200 കുടിയേറ്റക്കാരെ സ്വന്തം വിമാനം അയച്ച് തിരികെ എത്തിക്കാന്‍ വെനസ്വേല

അമേരിക്കയിൽ നിന്ന് 200 ഓളം കുടിയേറ്റക്കാരെ തിരികെയെത്തിക്കാൻ രണ്ട് വിമാനങ്ങൾ അയച്ച് വെനസ്വേല. വാഷിംഗ്ടണുമായുള്ള ബന്ധത്തിൽ ഒരു മാറ്റം പ്രതീക്ഷിക്കുന്നതായി പറഞ്ഞുകൊണ്ടായിരുന്നു ഈ നീക്കം. യുഎസ് ഉപരോധം അവസാനിപ്പിക്കാൻ ആ​ഗ്രഹിക്കുന്നത് സംബന്ധിച്ചും കുടിയേറ്റക്കാരുടെ തിരിച്ചുവരവ് സംബന്ധിച്ചും ജനുവരി 31 ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധിയുമായി പ്രസിഡന്റ് നിക്കോളാസ് മദുറോ നടത്തിയ ചർച്ചകളെ തുടർന്നാണ് വിമാനങ്ങൾ അയച്ചത്.

യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ കാമ്പയിനായിരിക്കും ഇതെന്ന് ട്രംപ് പറഞ്ഞു. രേഖകളില്ലാത്ത ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരാണുള്ളത് അവരിൽ പലരും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് ട്രംപ് പറഞ്ഞു. അന്തസ്സിനും മനുഷ്യാവകാശങ്ങൾക്കും തികഞ്ഞ ബഹുമാനം നൽകി കൊണ്ടായിരിക്കും വെനസ്വേലക്കാരുടെ കൈമാറ്റം നടത്തുകയെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബഹുമാനത്തോടെയുള്ള ബന്ധങ്ങളുടെ ഒരു പുതിയ തുടക്കമായിരിക്കും ഇതെന്ന് സർക്കാരിന്റെ പ്രതീക്ഷയെന്നും പ്രസ്താവനയിൽ പറഞ്ഞു.

വെനസ്വേലൻ കോൺവിയാസ വിമാനത്തിൽ വിലങ്ങുവെച്ച് ആളുകൾ കയറുന്നതിന്റെ ഒരു ചിത്രം വൈറ്റ് ഹൗസ് സോഷ്യൽ നെറ്റ്‌വർക്ക് എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് കുടിയേറ്റക്കാർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് വർദ്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയിരുന്നു എന്നാൽ തദ്ദേശീയരായ അമേരിക്കക്കാരെ അപേക്ഷിച്ച് കുടിയേറ്റക്കാർ കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള സാധ്യത കുറവാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. യുഎസിൽ തമ്പടിച്ചിരിക്കുന്ന എല്ലാ വെനസ്വേലൻ അനധികൃത കുടിയേറ്റക്കാരെയും അവരുടെ രാജ്യത്തേക്ക് തിരികെ അയക്കാൻ അനുവദിക്കുമെന്ന് ജനുവരി 31 മദുറോ ഗ്രെനെൽ സന്ദർശനത്തിന് ശേഷം ട്രംപ് പ്രഖ്യാപിച്ചു,

കഴിഞ്ഞ വർഷം നടന്ന വോട്ടെടുപ്പിൽ മൂന്നാം തവണയാണ് മദുറോയെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. മദുറോയെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞടുത്തതിനെ വാഷിംഗ്ടൺ അംഗീകാരം ലഭിച്ചിരുന്നില്ല. മോഷണക്കുറ്റം ആരോപിച്ച് മദുറോയ്‌ക്കെതിരെ വ്യാപകമായ ആരോപണങ്ങളും ഉയർന്നിരുന്നു. 2018 ലെ തിരഞ്ഞെടുപ്പിൽ അന്നത്തെ പ്രതിപക്ഷ നേതാവ് ജുവാൻ ഗ്വൈഡോയെ “ഇടക്കാല പ്രസിഡന്റ്” ആയി ട്രംപ് അംഗീകരിച്ചതിനെത്തുടർന്നാണ് 2019 ജനുവരിയിൽ കാരക്കാസ് വാഷിംഗ്ടണുമായുള്ള ബന്ധം വിച്ഛേദിച്ചത്. എന്നാൽ ഈ അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്കിടയിലും, മദുറോ തന്റെ അധികാരം നിലനിർത്തുകയും ശക്തിപ്പെടുത്തുകയും ചെയ്തു.

അമേരിക്കൻ തടവുകാർക്കുള്ള ഒരു കരാറിന്റെയും സ്വതന്ത്ര തിരഞ്ഞെടുപ്പ് നടത്താമെന്ന വാഗ്ദാനത്തിന്റെയും ഭാഗമായി മുൻ പ്രസിഡന്റ് ജോ ബൈഡന്റെ തുടർന്നുള്ള ഭരണകൂടം പിന്നീട് വെനസ്വേലൻ എണ്ണയ്ക്ക് മേലുള്ള ഉപരോധങ്ങളിൽ ഇളവ് വരുത്തി. പിന്നീട് വെനസ്വേല 10 അമേരിക്കക്കാരെ സ്വതന്ത്രരാക്കി, എന്നാൽ മദുറോ ജനാധിപത്യ പരിഷ്കാരങ്ങൾ പാലിക്കാത്തതിനെത്തുടർന്ന് ബൈഡൻ വീണ്ടും ഉപരോധങ്ങൾ ഏർപ്പെടുത്തി.

2023 ഒക്ടോബറിലാണ് മദുറോ നാടുകടത്തപ്പെട്ട കുടിയേറ്റക്കാരുമായി യുഎസ് വിമാനങ്ങൾക്ക് വെനസ്വേലയിലേക്ക് പറക്കാൻ അനുമതി നൽകിയത്, എന്നാൽ നാല് മാസത്തിന് ശേഷം അനുമതി പിൻവലിച്ചു. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വെനസ്വേലക്കാരെ സൗജന്യമായോ സബ്‌സിഡി നിരക്കിലോ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള സംവിധാനം ഒരുക്കുകയാണ് മദുറോ.ഗ്രെനലുമായുള്ള ചർച്ചകൾ മഡുറോയെക്കുറിച്ചുള്ള യുഎസ് നിലപാട് മയപ്പെടുത്തുന്നതായി തോന്നുന്നില്ല. മദുറോ മത്സരിച്ച ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് 2,400 പേർ അറസ്റ്റിലാവുകയും 28 പേർ കൊല്ലപ്പെടുകയും 200 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലാറ്റിൻ അമേരിക്കൻ യുഎസ് പ്രതിനിധി മൗറീഷ്യോ ക്ലാവർ-കരോൺ പറഞ്ഞു.

content summary: Venezuela dispatches planes to repatriate nearly 200 undocumented migrants from the U.S

 

Leave a Reply

Your email address will not be published. Required fields are marked *

×