March 27, 2025 |

അമേരിക്ക പിടികൂടുന്ന കുടിയേറ്റക്കാര്‍ക്ക് എന്താണ് സംഭവിക്കുന്നത്?

തടവിലാക്കുന്നവരെ ഗ്വാണ്ടനാമോ ജയിലിലേക്കും തള്ളുന്നു

ഗ്വാണ്ടനാമോയിലെ യുഎസ് സൈനിക താവളത്തിലേക്ക് ട്രംപ് അയച്ച വെനസ്വേലൻ കുടിയേറ്റക്കാ‍ർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിൽ സിവിലിയൻ ഇമിഗ്രേഷൻ ഓഫീസർമാർ പരാജയപ്പെട്ടതായി റിപ്പോ‌‍‍ർട്ടുകൾ. സൈനിക സംരക്ഷണത്തിലാണ് നിലവിൽ കുടിയേറ്റക്കാർ തുടരുന്നതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു

തടവുകാ‌ർ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലുള്ളവരാണെന്ന് ട്രംപ് പറഞ്ഞിട്ടുണ്ടെങ്കിലും സൈനിക ഗാർഡുകളും വൈദ്യശാസ്ത്രജ്ഞരുമാണ് സംരക്ഷണം നൽകുന്നത്. ട്രംപ് ഭരണകൂടം ഗ്വാണ്ടനാമോയിലേക്ക് അയച്ച കുടിയേറ്റക്കാരുടെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല എന്നാൽ പുറത്തുവന്ന ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ രണ്ട് പേരെ ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കുടിയേറ്റക്കാരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്താത്തതിലൂടെ, അവരെ എവിടെയാണ് തടവിലാക്കിയിരിക്കുന്നതെന്ന് അവരുടെ ബന്ധുക്കൾക്ക് അറിയാൻ സാധിച്ചിട്ടില്ല, ഇതു മൂലം തടങ്കലിലായ വ്യക്തികളെ അഭിഭാഷകർക്ക് ഇതുവരെയും ചോദ്യം ചെയ്യാനും സാധിച്ചിട്ടില്ല.

കുടിയേറ്റക്കാർക്ക് എന്താണ് സംഭവിക്കുന്നതെന്ന് വിശദമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഹോംലാൻഡ് സെക്യൂരിറ്റി, പ്രതിരോധ വകുപ്പ് ഉദ്യോ​ഗസ്ഥർക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. ടെക്സസിലെ തടങ്കലിൽ നിന്ന് ആദ്യത്തെ 10 പേർ എത്തി ഒരാഴ്ച കഴിഞ്ഞിട്ടും, അവരുടെ അവസ്ഥകളോ അനുഭവങ്ങളോ അജ്ഞാതമായി തുടരുന്നു. തെളിവുകളൊന്നും ലഭ്യമല്ലാതെ തന്നെ തടവുകാരെ ക്രിമിനലുകളായി ആഭ്യന്തരവകുപ്പ് വിശേഷിപ്പിച്ചിട്ടുണ്ട്. നൂറിലധികം ആളുകളെയാണ് ​ഗ്വാണ്ടനാമോയിലേക്ക് അയച്ചിരുന്നതെന്ന് ഹോംലാന്റ് സെക്യൂരിറ്റി വക്താവായ ട്രിസിയ മക്ലോ​ഗിൻ പറഞ്ഞു. കുടിയേറ്റക്കാരായ ഇവരെയെല്ലാം കുറ്റവാളികളായാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് ട്രിസിയ കൂട്ടിച്ചേ‍‍ർത്തു. എല്ലാ കുടിയേറ്റക്കാരും അനധികൃതമായല്ല ഇവിടേക്ക് കുടിയേറിയിട്ടില്ലെന്നും ചില‍ർ അതി‍ർത്തിയിലാണ് കുടിയേറിയിരിക്കുന്നത്. പക്ഷേ ഒടുവിൽ നിരസിക്കപ്പെട്ടു. കടലിൽ നിന്ന് പിടികൂടിയ കുടിയേറ്റക്കാരെ സർക്കാർ ഇടയ്ക്കിടെ ഗ്വാണ്ടനാമോയിലേക്ക് കൊണ്ടുപോകുന്നുണ്ട്. എന്നാൽ മുമ്പ് അമേരിക്കൻ മണ്ണിൽ തടവിലാക്കപ്പെട്ട ആളുകളെ മറ്റു യുഎസ് തടങ്കൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോയിട്ടില്ല.

ഡസൻ കണക്കിന് കുടിയേറ്റക്കാരെ കൈകാര്യം ചെയ്യാൻ സൈനിക ഗാർഡുകളും വൈദ്യശാസ്ത്രജ്ഞരും പെടാപ്പാട് പെടുമ്പോൾ ഗ്വാണ്ടനാമോ പ്രവർത്തനത്തിന്റെ ഒരു കൃത്യമായ ചിത്രം ഉയർന്നുവരുന്നു. മുമ്പ് ഈ താവളത്തിലെ തടവുകാരെ കൈകാര്യം ചെയ്യാൻ സൈനികർ സഹായിച്ചിരുന്നു, പിന്നീട് തടവുകാരുടെ എണ്ണം ഇപ്പോൾ 15 ആയി കുറഞ്ഞു. ഗ്വാണ്ടനാമോയിലെ കുടിയേറ്റ പ്രവർത്തനങ്ങളെക്കുറിച്ച് എട്ട് പേർ വ്യക്തമാക്കിയിട്ടുണ്ട്. ക്യാമ്പ് സൗകര്യങ്ങൾ ജീ‌‍ർണ്ണാവസ്ഥയിലായതിനാൽ ഉടനെ തന്നെ ഉപയോഗശൂന്യമായേക്കാമെന്ന് ഓപ്പറേഷനെക്കുറിച്ച് പരിചയമുള്ള ഒരാൾ പറഞ്ഞു. ക്യാമ്പ് 6നുള്ളിൽ രണ്ട് ഐസിഇ ഉദ്യോഗസ്ഥർ മാത്രമേ ജോലി ചെയ്യുന്നുള്ളൂവെന്നും ഈ വ്യക്തി പറഞ്ഞു.

ജയിൽ കെട്ടിടത്തിൽ 176 സെല്ലുകളുണ്ടെന്നും എന്നാൽ 144 പുരുഷന്മാരെ മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ എന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇത് തടവുകാരുടെ സംബന്ധിച്ച് സൂചന നൽകുന്നുണ്ട്. നയതന്ത്ര ബന്ധങ്ങളിലെ തകർച്ച കാരണം സമീപ വർഷങ്ങളിൽ വെനസ്വേലയിൽ നിന്നുള്ള ആളുകളെ നാടുകടത്തുന്നത് ബുദ്ധിമുട്ട് നേരിട്ടിരുന്നു എന്നാൽ ഈ ആഴ്ച നാടുകടത്തപ്പെടുന്ന പൗരന്മാരെ കൊണ്ടുപോകാൻ വെനസ്വേല രണ്ട് വിമാനങ്ങൾ അയച്ചിരുന്നു.ഐസിഇ ആകെ 98 പുരുഷന്മാരെ ഗ്വാണ്ടനാമോയിലേക്ക് അയച്ചിരിക്കുന്നതെന്നും. അവരിൽ 53 പേരെ ക്യാമ്പ് 6 ൽ പാർപ്പിക്കുകയും അവ‍ർ സൈന്യത്തിന്റെ കാവലിൽ കഴിയുകയുമാണെന്ന് തെക്കുകിഴക്കൻ ക്യൂബയിലെ നാവിക താവളത്തിലേക്കുള്ള വിമാന ട്രാക്ക് സൂക്ഷിക്കുന്ന നിരവധി ആളുകൾ പറയുന്നു.

അനധികൃത കുടിയേറ്റക്കാരെ അമേരിക്കൻ ഭരണകൂടം കാലങ്ങളായി അന്യ​ഗ്രഹജീവികളെന്നാണ് അഭിസംബോധന ചെയ്ത് പോരുന്നത്. പല സന്ദർഭങ്ങളിലും ട്രംപ് ഇത് ആവർത്തിക്കുന്നുവെന്നതും ശ്രദ്ധേയമാണ്. ക്രിമിനൽ സംഘത്തിലെ അം​ഗങ്ങളായും ഇവരെ ചിത്രീകരിക്കുന്നുണ്ട്. എന്നാൽ ഓരോരുത്തർക്കുംഎതിരെയുള്ള ഈ ആരോപണം എന്തിനെ അടിസ്ഥാനത്തിലുള്ളതാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. ജനുവരി 29 ന് അനധികൃതമായി യുണൈറ്റഡ് സ്റ്റേറ്റ്സിൽ താമസിക്കുന്ന ക്രിമിനലുകളെ ഗ്വാണ്ടനാമോ ബേയിലെ ഒരു കുടിയേറ്റ പ്രവർത്തന കേന്ദ്രത്തിലേക്ക് മാറ്റുന്നതായി ട്രംപ് ഉത്തരവിട്ടത്, ജയിൽ പ്രവർത്തിപ്പിക്കുന്നതിന് യുഎസ് സതേൺ കമാൻഡ്, സ്റ്റാഫുകളെയും സപ്പോർട്ട് ഉദ്യോഗസ്ഥരെയും താവളത്തിലേക്ക് മാറ്റുകയും ചെയ്തു.

ഒരു കൂട്ടം നിയമസഹായ സംഘടനകൾ ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഗ്വാണ്ടനാമോ ബേയിലേക്ക് കൊണ്ടുപോയ കുടിയേറ്റക്കാർക്ക് അവിടെ തടങ്കലിൽ വയ്ക്കുന്നതിനെ ചോദ്യം ചെയ്യാനുള്ള നിയമപരമായ സാധുതകൾ കണ്ടെത്തുകയാണ് കേസിന്റെ ലക്ഷ്യം. ബേസിലെ മൂന്ന് തടവുകാരുടെ ബന്ധുക്കളും വാദികളുടെ കൂട്ടത്തിലുണ്ട്. കേസിൽ പേരുള്ള രണ്ട് കുടിയേറ്റക്കാരായ ലൂയിസ് ആൽബെർട്ടോ കാസ്റ്റിലോ റിവേരയും ടിൽസോ റാമോൺ ഗോമസ് ലുഗോയും ക്യാമ്പ് 6 ൽ തടവിൽ കഴിയുന്ന 53 പേരുടെ പട്ടികയിൽ ഉണ്ടായിരുന്നു. സർക്കാർ ട്രാൻസ്ഫർ ഓപ്പറേഷനുകൾക്കിടെ പുറത്തുവിട്ട ചിത്രങ്ങളിൽ നിന്നാണ് അവരെ ബന്ധുക്കൾ തിരിച്ചറിഞ്ഞത്.

content summary: Dozens of Venezuelan migrants sent by the Trump administration to the U.S. military base in Guantanamo Bay

×