April 17, 2025 |
Share on

വെഞ്ഞാറമൂട് കൂട്ടക്കൊല: രണ്ടുപേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു; അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

മനോവീര്യം ചോര്‍ന്നതോടെയാണ് പദ്ധതിയില്‍ നിന്ന് പിന്‍മാറിയതെന്ന് മൊഴി

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ അടുത്ത ബന്ധുക്കളായ രണ്ട് പേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി വിവരം. കിളിമാനൂര്‍ സ്വദേശികളായ അമ്മയേയും മകളേയും കൊല്ലാനായിരുന്നു പദ്ധതി എന്നായിരുന്നുവെന്ന് മാനസിക വിദഗ്ധരോട് അഫാന്‍ പറഞ്ഞു. അഞ്ചുപേരെ കൊലപ്പെടുത്തിയതോടെ മനോവീര്യം ചോര്‍ന്നതോടെയാണ് പദ്ധതിയില്‍ നിന്ന് പിന്‍മാറിയതെന്നും അഫാന്‍ വെളിപ്പെടുത്തി. അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചു.Venjaramoodu mass murder case: reported that afan planned to kill two more people

അതേസമയം, കൊല നടത്തിയ വീടുകളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനുമാണ് ശ്രമിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആരോഗ്യസ്ഥിതി ഭേദമായതിനെ തുടര്‍ന്ന് അഫാനെ ഇന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റും. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെല്ലിലാണ് അഫാന്‍ കഴിയുന്നത്.

കൂട്ടക്കൊലയുമായി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ കൂടി ഇന്ന് അറസ്റ്റുണ്ടാകും. സഹോദരന്‍ അഫ്‌സാന്‍, കാമുകി ഫര്‍സാന, പിതൃ സഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലാണ് അറസ്റ്റ് നടക്കുക. അമ്മൂമ്മ സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസില്‍ പാങ്ങോട് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

കൂട്ടക്കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സാമ്പത്തിക പ്രതിസന്ധിയാണെന്ന് തന്നെയാണ് പൊലീസ് ഉറപ്പിച്ച് പറയുന്നത്. പിതാവ് റഹീമിന്റെ സൗദിയിലെ ബിസിനസ് തകര്‍ന്നതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയായി. ചിട്ടിയും കടം വാങ്ങിയുമൊക്കെയായിരുന്നു കുടുംബം മുന്നോട്ടുപോയത്. ഇതിനിടെ അഫാന്റെ ആഡംബരജീവിതവും കുടുംബത്തിന്റെ താളം തെറ്റിച്ചതായി പൊലീസ് പറയുന്നു. കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് ശാസ്ത്രീകള്‍ തെളിവുകള്‍ ഉള്‍പ്പെടെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍, കൊലപാതകത്തിന് തൊട്ടുമുമ്പ് അഫാന്‍ നാല് പേര്‍ക്ക് പൈസ തിരികെ കൊടുത്തിരുന്നു. കുടുംബം പണം കടം വാങ്ങിയവരുടെയെല്ലാം മൊഴിയും പൊലീസ് രേഖപ്പെടുത്തും.

എന്നാല്‍ തന്റെ കുടുംബത്തിന് വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളതായി അറിയില്ലെന്നാണ് അഫാന്റെ പിതാവ് അബ്ദുള്‍ റഹീം പറയുന്നത്. കഴിഞ്ഞദിവസം റഹീമിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന മൊഴിയെടുപ്പായിരുന്നു. ആശുപത്രിയില്‍ കഴിയുന്ന അഫാന്റെ അമ്മ ഷെമിയുടെ ആരോഗ്യസ്ഥിതിയിലും പുരോഗതിയുണ്ട്. Venjaramoodu mass murder case: reported that afan planned to kill two more people

Content Summary: Venjaramoodu mass murder case: reported that afan planned to kill two more people

Leave a Reply

Your email address will not be published. Required fields are marked *

×