June 03, 2026 |
Share on

‘അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ല,മാനസിക പ്രയാസമുണ്ടാക്കിയതിൽ ഖേദിക്കുന്നു’

ഗൗരി കിഷനോട് ക്ഷമ പറഞ്ഞ് യൂട്യൂബർ

അദേഴ്സ് സിനിമയുടെ പ്രമോഷനിടയിൽ നടി ​ഗൗരി കിഷനെ അധിക്ഷേപിച്ചതിൽ ക്ഷമ ചോദിച്ച് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക പ്രയാസമുണ്ടാക്കിയതിൽ ഖേദിക്കുന്നു എന്നും കാർത്തിക് പറഞ്ഞു. ദുരുദ്ദേശത്തോടെയല്ല സംസാരിച്ചതെന്നും കാർത്തിക് കൂട്ടിച്ചേർത്തു. നടിയുടെ ഭാരമെത്രയാണെന്ന് സഹനടനോട് യൂട്യൂബർ ചോദിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. എന്നാൽ ചോദ്യത്തിൽ നടി അപ്പോൾ തന്നെ മറുപടി നൽകിയിരുന്നു.

സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിന് ചോദിക്കുന്നു എന്നായി ഗൗരി. പിന്നാലെ പ്രസ് മീറ്റിൽ കൂടിയ മാധ്യമപ്രവർത്തകർ എല്ലാം നടിയ്ക്ക് നേരെ തിരിയുകയായിരുന്നു. പ്രസ് മീറ്റിൽ നിന്നുള്ള വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗൗരിയെ പിന്തുണച്ച് സിനിമാ മേഖലയിൽ കൂടുതൽ പേർ രംഗത്തെത്തി. മാന്യമല്ലാത്ത ചോദ്യങ്ങൾ തമിഴ് സിനിമാലോകം എത്ര പിന്നിലെന്നത്തിന്റെ തെളിവാണ് ഇപ്പോല്‍ പുറത്ത് വന്നതെന്ന് സംവിധായകൻ പാ രഞ്ജിത്ത് പ്രതികരിച്ചു. താരത്തിന് പിന്തുണയുമായി നടി ഖുശ്ബു സുന്ദർ, നടന്‍ കവിന്‍, ഗായിക ചിന്മയി ശ്രീപദ തുടങ്ങി നിരവധി പേര്‍ രംഗത്തെത്തി.

ഗൗരിയുടെ പ്രതികരണം പിആർ സ്റ്റണ്ട് ആണെന്നും താൻ തെറ്റായ ചോദ്യമൊന്നും ചോദിച്ചിട്ടില്ലെന്നും ആയിരുന്നു കാർത്തിക്കിന്റെ ആദ്യ പ്രതികരണം. 32 വർഷത്തെ അനുഭവസമ്പത്തുള്ള മുതിർന്ന മാധ്യമപ്രവർത്തകനാണ് താനെന്നും ജോളി ആയിരിക്കാൻ വേണ്ടിയാണ് ആ ചോദ്യം ചോദിച്ചതെന്നും കാർത്തിക് കൂട്ടിച്ചേർത്തു. മാർക്കറ്റ് വാല്യൂ ഉണ്ടാക്കാൻ വേണ്ടിയും അവരുടെ പുതിയ സിനിമ ഓടാൻ വേണ്ടിയുമാണ് അവർ ഈ വിഷയത്തെ വലുതാകുന്നത് എന്നും കാർത്തിക് പറഞ്ഞിരുന്നു.

content summary: ouTuber issues apology to Gauri Kishan, saying, ‘I didn’t mean to offend — I’m sorry for any hurt I caused

Leave a Reply

Your email address will not be published. Required fields are marked *

×