June 26, 2026 |
Share on

എടക്കാട് ബറ്റാലിയന്‍ ഷൂട്ടിംഗിനിടെ ടൊവിനോയ്ക്ക് പൊള്ളലേറ്റു, അപകട ദൃശ്യങ്ങൾ പുറത്ത്/ വീഡിയോ

നാല് ഭാഗത്ത് നിന്നും തീ ഉപയോഗിക്കുന്ന സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം സംഭവിച്ചത്.

‘എടക്കാട് ബറ്റാലിയന്‍ 06′ സിനിമാ ചിത്രീകരണത്തിനിടെ നടന്‍ ടൊവിനോ തോമസിന് പൊള്ളലേറ്റ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. നിസാരമായി പരിക്കേറ്റ പരിക്കേറ്റ ടൊവീനോയ്ക്ക് ഉടന്‍ വൈദ്യസഹായം എത്തിച്ചതിനാലാണ് ദുരന്തം ഒഴിവായതെന്നാണ് റിപ്പോര്‍ട്ട്.

നാല് ഭാഗത്ത് നിന്നും തീ ഉപയോഗിക്കുന്ന സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം സംഭവിച്ചത്. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ നിർദേശിച്ചെങ്കിലും വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു. വസ്ത്രത്തിൽ തീ പടർന്നെങ്കിലും ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും നിസ്സാരമായ പരിക്കുകളാണ് താരത്തിന്റേതെന്നും അണിയറപ്രവര്‍ത്തകരും അറിയിച്ചു. പിന്നീട് സംഘട്ടനരംഗം മുഴുവന്‍ ചെയ്തു തീര്‍ത്തതിനു ശേഷമാണ് ടൊവീനോ പിന്‍വാങ്ങിയത്.

അപകട വാർത്ത പുറത്ത് വന്നതിന് പിന്നാലെ തനിക്ക് പ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കി താരം തന്നെ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പരിക്കുകള്‍ ഒന്നും തന്നെ ഇല്ല എന്ന് പറഞ്ഞ് കുറിപ്പ് ആരാധകര്‍ക്കായി പങ്കുവെച്ചത്. ല്ലാവരുടെയും സ്നേഹാന്വേണഷങ്ങള്‍ക്ക് നന്ദിയുണ്ടെന്നും ആരുടെയൊക്കെയോ പുണ്യം കൊണ്ട് കാര്യമായിട്ട് ഒന്നും പറ്റിയില്ലെന്നുമാണ് ടൊവിനോ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

×