June 04, 2026 |
Share on

അക്ഷയ് കുമാറിന്റെ പാഡ് മാന്‍: ഇന്ത്യയുടെ ‘സൂപ്പര്‍ ഹീറോ’ – ട്രെയ്‌ലറെത്തി (വീഡിയോ)

അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന ലക്ഷ്മികാന്ത് എന്ന നായക കഥാപാത്രം ചിലവുകുറഞ്ഞ നാപ്കിന്‍ ഉല്‍പ്പാദനത്തിലൂടെ വലിയൊരു മാതൃക സൃഷ്ടിക്കുകയും യുഎന്‍ ആസ്ഥാനത്ത് ആര്‍ത്തവശുദ്ധിയെക്കുറിച്ചും ആര്‍ത്തവ പ്രശ്‌നങ്ങളെക്കുറിച്ചും പ്രസംഗിക്കുന്ന നിലയിലേയ്ക്ക് ആഗോളതലത്തില്‍ ശ്രദ്ധ നേടുകയും ചെയ്യുന്നു.

കുറഞ്ഞ വിലയ്ക്ക് സാനിറ്ററി നാപ്കിനുകള്‍ ഉല്‍പ്പാദിപ്പിച്ച് വലിയ മാറ്റമുണ്ടാക്കുകയും സ്ത്രീകളുടെ ആര്‍ത്തവ പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ ഗൗരവമുള്ള ചര്‍ച്ചയാക്കുകയും ചെയ്ത കോയമ്പത്തൂര്‍ സ്വദേശി അരുണാചലം മുരുകാനന്ദത്തിന്റെ കഥയാണ് അക്ഷയ് കുമാറിന്റെ പുതിയ ചിത്രം പാഡ് മാന്‍ പറയുന്നത്. ആര്‍ ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇറങ്ങി. അക്ഷയ് കുമാറിന് പുറമെ രാധിക ആപ്‌തെ, സോനം കപൂര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. അമിതാഭ് ബച്ചന്റെ വോയ്‌സ് ഓവറിലൂടെയാണ് ട്രെയ്‌ലര്‍ തുടങ്ങുന്നത്.

അക്ഷയ് കുമാറിനെ ഇന്ത്യയുടെ പുതിയ സൂപ്പര്‍ഹീറോ എന്നാണ് അമിതാഭ് ബച്ചന്‍ വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ സൂപ്പര്‍ഹീറോകളായ സൂപ്പര്‍മാന്‍, ബാറ്റ്മാന്‍, സ്പൈഡര്‍മാന്‍ തുടങ്ങിയവരെക്കുറിച്ച് പറഞ്ഞ ശേഷം ഇന്ത്യന്‍ സൂപ്പര്‍ഹീറോ ആയ പാഡ് മാനെ അവതരിപ്പിക്കുന്നു. അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്ന ലക്ഷ്മികാന്ത് എന്ന നായക കഥാപാത്രം ചിലവുകുറഞ്ഞ നാപ്കിന്‍ ഉല്‍പ്പാദനത്തിലൂടെ വലിയൊരു മാതൃക സൃഷ്ടിക്കുകയും യുഎന്‍ ആസ്ഥാനത്ത് ആര്‍ത്തവശുദ്ധിയെക്കുറിച്ചും ആര്‍ത്തവ പ്രശ്‌നങ്ങളെക്കുറിച്ചും പ്രസംഗിക്കുന്ന നിലയിലേയ്ക്ക് ആഗോളതലത്തില്‍ ശ്രദ്ധ നേടുകയും ചെയ്യുന്നു. സാനിറ്ററി പാഡുകള്‍ നിര്‍മ്മിക്കാനും തന്‍റെ ഭാര്യ അടക്കമുള്ള സ്ത്രീകളെ ബോധവത്കരിക്കാനും ശ്രമിക്കുന്നതിനിടെ കുടുംബത്തിലും സമൂഹത്തിലും അയാള്‍ നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളുമാണ് ചിത്രം പറയുന്നത്.

വീഡിയോ:

Leave a Reply

Your email address will not be published. Required fields are marked *

×