June 05, 2026 |
Share on

പ്രേക്ഷക പ്രശംസ നേടി അപ്പാനി ശരത്ത്; ഞെട്ടിച്ച് ഓട്ടോ ശങ്കര്‍ ടീസര്‍

എണ്‍പതുകളുടെ അവസാനത്തില്‍ ചെന്നൈയില്‍ ഗുണ്ടാനേതാവായിരുന്ന ശങ്കറിന്റേയും സംഘത്തിന്റേയും കഥയാണ് ഈ സീരീസ് പറയുന്നത്തത്

ഗുണ്ടാനേതാവായിരുന്ന ശങ്കറിന്റേയും സംഘത്തിന്റേയും കഥ പറയുന്ന ‘ഓട്ടോ ശങ്കര്‍’ എന്ന വെബ് സീരിസിന്റെ ടീസർ പുറത്തു വിട്ടു. അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ അപ്പാനി ശരത്ത് ആണ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

തമിഴിൽ ഒരുങ്ങുന്ന ഈ സീരിസിന്റെ ഛായാഗ്രാഹകൻ ആയ മനോജ് പരമഹംസയാണ് അങ്കമാലി ഡയറീസിലെ മിന്നുന്ന പ്രകടനം കണ്ടു ശരത്തിനെ ഈ വേഷം ചെയ്യാൻ നിർദേശിച്ചത്. രംഗനാണ് സീരീസ് സംവിധാനം ചെയ്യുന്നത്. അപ്പാനി ശരത്തിന്റെ മികച്ച പ്രകടനമാണ് ടീസറിൽ ഉടനീളം കാണാൻ സാധിക്കുന്നത്.

എണ്‍പതുകളുടെ അവസാനത്തില്‍ ചെന്നൈയില്‍ ഗുണ്ടാനേതാവായിരുന്ന ശങ്കറിന്റേയും സംഘത്തിന്റേയും കഥയാണ് ഈ സീരീസ് പറയുന്നത്തത്. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ ജനിച്ച ശങ്കര്‍ ജീവിക്കാനായി മദ്രാസിലെത്തുകയായിരുന്നു. ശങ്കറിന്റെ അമ്മ തമിഴ്‌നാട്ടുകാരിയും അച്ഛന്‍ മലയാളിയുമായിരുന്നു. 1990ല്‍ പുറത്തിറങ്ങിയ പുലന്‍ വിസാരണൈ, 2005ലെ കന്നഡ ചിത്രം ഓട്ടോ ശങ്കര്‍ എന്നീ ചിത്രങ്ങളും ശങ്കറിന്റെ ഗുണ്ടാജീവിതത്തെ ആസ്പദമാക്കി ഇറങ്ങിയതാണ്

സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ‘സച്ചിൻ’ എന്ന ചിത്രമാണ് അപ്പാനി ശരത്തിന്റെ പ്രദർശനത്തിനെത്തുന്ന ഏറ്റവും പുതിയ ചിത്രം. രണ്ടു വര്‍ഷം കൊണ്ട് പന്ത്രണ്ട് സിനിമകളിലാണ് ശരത്ത് അഭിനയിച്ചിരുന്നത്. വില്ലന്‍ വേഷങ്ങള്‍ക്കൊപ്പം തന്നെ സഹനടനായും നായകനായും ശരത് മലയാളത്തില്‍ തിളങ്ങിയിരുന്നു. മണിരത്‌നത്തിന്റ ചെക്ക ചിവന്ത വാനം, വിശാലിന്റെ സണ്ടക്കോഴി 2 എന്നീ സിനിമകളിലൂടെ അപ്പാനി ശരത് തമിഴിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

×