അഫ്ഗാൻ മനുഷ്യാവകാശ പ്രവർത്തകയെ താലിബാൻ ജയിലിൽ ഭീകരവാദികൾ കൂട്ടബലാത്സംഗം ചെയ്യുന്നതിൻ്റെ തെളിവുകൾ ദി ഗാർഡിയന് ലഭിച്ചതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിൽ തടങ്കലിൽ കഴിയുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ ലൈംഗികാതിക്രമങ്ങൾ നടക്കുന്നതായി തുടർച്ചയായി റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്ന ആദ്യ വീഡിയോ തെളിവാണ് ദി ഗാർഡിയന് ലഭിച്ചിരിക്കുന്നത്. താലിബാനെതിരെ പരസ്യമായ പ്രതിഷേധത്തിൽ പങ്കെടുത്തതിന് തന്നെ അറസ്റ്റ് ചെയ്തതായും താലിബാൻ ജയിലിൽ തടങ്കലിൽ വച്ചിരിക്കെ ബലാത്സംഗം ചെയ്തതായും മനുഷ്യാവകാശ പ്രവർത്തക പറയുന്നു. കൂടാതെ കൂട്ടബലാത്സംഗത്തിന്റെ വീഡിയോ തന്നെ ഭീഷണിപ്പെടുത്താനായി അയച്ചു തന്നതായും പറയുന്നു. താലിബാൻ ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചാൽ വീഡിയോ പരസ്യപ്പെടുത്തുമെന്നായിരുന്നു ഭീഷണി. Taliban gang-rape
ഗാർഡിയൻ പരിശോധിച്ച വീഡിയോ റെക്കോർഡിംഗിൽ, യുവതിയോട് വസ്ത്രം അഴിക്കാൻ ആവശ്യപ്പെടുന്നതായും, തുടർന്ന് രണ്ട് പുരുഷന്മാർ ഒന്നിലധികം തവണ ബലാത്സംഗം ചെയ്യുന്നതായും റിപ്പോർട്ട് ചെയ്യുന്നു. ആയുധധാരികളിലൊരാൾ ഫോണിൽ റെക്കോർഡ് ചെയ്യുന്നതും, എതിർത്ത നിൽക്കുന്ന യുവതിയെ അതിക്രമിക്കുന്നതായും പറയും. ” ഇത്രയും നാൾ നിങ്ങളെ അമേരിക്കക്കാർ വഞ്ചിച്ചു. ഇനി ഞങ്ങളുടെ ഊഴമാണ്.”റെക്കോർഡ് വീഡിയോയുടെ ഒരു ഭാഗത്ത് അക്രമികൾ ഒരു ഘട്ടത്തിൽ അവളോട് പറയുന്നുണ്ട്.
സംഭവത്തിന് ശേഷം അഫ്‌ഗാനിൽ നിന്ന് യുവതി പലായനം ചെയ്തിരുന്നു. രാജ്യത്തിന് പുറത്ത് വച്ച് താലിബാനെതിരെ സംസാരിച്ചതോടെയാണ് യുവതിക്ക് വീഡിയോ അയക്കുന്നത്. ഭരണത്തെ വിമർശിക്കുന്നത് തുടർന്നാൽ വീഡിയോ തൻ്റെ കുടുംബത്തിനും, സോഷ്യൽ മീഡിയയിലും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തന്നെ നിശ്ശബ്ദയാക്കാനും നാണം കെടുത്താനും വേണ്ടിയാണ് ആക്രമണം ബോധപൂർവം റെക്കോർഡ് ചെയ്തതെന്ന് അവർ വിശ്വസിക്കുന്നു. അവരുടെ മുഖം വ്യക്തമാകുന്ന തരത്തിലാണ് ആക്രമണം ചിത്രീകരിച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാൻ്റെ ക്രൂരമായ ഹിജാബ് നിയമങ്ങൾ പ്രകാരം ലൈംഗികമായി പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്യുന്നതായി കൗമാരക്കാരായ പെൺകുട്ടികളുടെയും യുവതികളുടെയും അനുഭവങ്ങൾ ഗാർഡിയൻ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ചിരുന്നു.
ഒരു കേസിൽ, താലിബാൻ തീവ്രവാദികൾ കസ്റ്റഡിയിലെടുത്ത് ഏതാനും ആഴ്ചകൾക്ക് ശേഷം ഒരു സ്ത്രീയുടെ മൃതദേഹം ഒരു കനാലിൽ കണ്ടെത്തിയിരുന്നു, മരണത്തിന് മുമ്പ് അവൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതായി അവരുടെ കുടുംബം പറഞ്ഞിരുന്നു. തടങ്കലിൽ സ്ത്രീകൾ ലൈംഗികാതിക്രമങ്ങൾ നേരിടുന്നുണ്ടെന്ന് അഫ്ഗാനിസ്ഥാനെ കുറിച്ചുള്ള യുഎന്നിൻ്റെ പ്രത്യേക റിപ്പോർട്ടും പരാമർശിച്ചിരുന്നു. 2021 ഓഗസ്റ്റിൽ അവർ അധികാരമേറ്റതുമുതൽ, അഫ്ഗാനിസ്ഥാനിലെ 14 ദശലക്ഷം സ്ത്രീകൾക്കും പെൺകുട്ടികൾക്കും മേൽ മനുഷ്യാവകാശ ലംഘനമാണ് താലിബാൻ അടിച്ചേൽപ്പിക്കുന്നത്. പൊതുജീവിതത്തിൻ്റെ മിക്കവാറും എല്ലാ മേഖലകളിൽ നിന്നും അവരെ കർശനമായി ഒഴിവാക്കിയിരിക്കുകയാണ്.
സ്ത്രീകളുടെ അവകാശങ്ങൾക്കായി ആഹ്വാനം ചെയ്തതിന് അറസ്റ്റിലായതിന് ശേഷം തങ്ങളെ പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് രംഗത്തെത്തിയ മറ്റ് നിരവധി സ്ത്രീ പ്രതിഷേധക്കാരുമായും ആക്ടിവിസ്റ്റുകളുമായും ഗാർഡിയനും റുക്ഷാന മീഡിയയും സംസാരിച്ചിരുന്നു. അഫ്ഗാൻ സ്ത്രീകൾക്കായി ഒരു പ്രസ്ഥാനം സംഘടിപ്പിക്കാൻ ശ്രമിച്ചതിന് ശേഷം 2022 നവംബറിൽ തന്നെ 41 ദിവസം തടവിലാക്കിയതായി 30 കാരിയായ സരിഫ യാക്കൂബി പറയുന്നു. എന്നാൽ ജയിലിൽ സ്ത്രീകൾക്കെതിരെ വ്യാപകമായ ലൈംഗികാതിക്രമങ്ങൾ നടക്കുന്നുവെന്ന ആരോപണം താലിബാൻ്റെ വക്താവ് സബുല്ല മുജാഹിദ് നിഷേധിച്ചു. ഈ ആഴ്ച ആദ്യം, രാജ്യത്തിൻ്റെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാൻ യുഎൻ ദോഹയിൽ സംഘടിപ്പിച്ച അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള പ്രത്യേക യോഗത്തിൽ താലിബാൻ ഉദ്യോഗസ്ഥർ പങ്കെടുത്തു. യോഗത്തിൽ അഫ്ഗാൻ വനിതകളാരും പങ്കെടുത്തിരുന്നില്ല, സ്ത്രീകളുടെ അവകാശങ്ങൾ അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നില്ല. Taliban gang-rape
Content summary; Video appears to show gang-rape of Afghan woman in a Taliban jail Taliban gang-rape