സ്വന്തം ശരീരം തന്നെ കാന്‍വാസാക്കി മാറ്റിയാല്‍ എങ്ങനെയുണ്ടാവു? ഇവിടെ ഒരു ആര്‍ട്ടിസ്റ്റിന്റെ കാന്‍വാസ് തന്റെ ശരീരം തന്നെയാണ്. സൗത്ത് കൊറിയന്‍ ആര്‍ട്ടിസ്റ്റായ ഡായിന്‍ യൂണ്‍ തന്റെ ശരീരത്തില്‍ വരച്ച് ചേര്‍ക്കുന്നത് വിത്യസ്മായ പ്ലോട്ടുകളാണ്. മുഖം നിറയെ കണ്ണുകള്‍, ഒരുപാട് കൈകള്‍, മറ്റോരു മുഖം, യന്ത്ര ഭാഗങ്ങള്‍, പക്ഷികള്‍, പൂക്കള്‍ അങ്ങനെ പലതും ഡായിന്‍ ശരീരത്ത് വരച്ചിടും. ബോഡി പെയിന്റ് ആര്‍ട്ടിസ്റ്റായ ഡായിന്‍ സിനിമയ്ക്കും സ്റ്റേജ് ഷോക്കുമെല്ലാം വേണ്ടി മേക്കപ്പ് ചെയ്ത് നല്‍കുന്ന യൂണ്‍ അറിയപ്പെടുന്ന മേക്കപ്പ് വുമണ്‍ കൂടിയാണ്. ഡായിന്‍ യൂണിന്റെ ചിത്രങ്ങള്‍ കാണാം..