ആസിഫ് അലി വക്കീൽ വേഷത്തിൽ; ‘കക്ഷി: അമ്മിണിപിള്ള’ ടീസർ

പ്രദീപൻ മഞ്ജോടി എന്ന നാടൻ കഥാപാത്രമായി ആസിഫ് എത്തുന്നു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക.

ആസിഫ് അലിയെ നായകനാകുന്നചിത്രം ‘കക്ഷി: അമ്മിണിപിള്ള’യുടെ ടീസർ എത്തി. ദിന്‍ജിത്ത് അയ്യത്താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് ആസിഫ് എത്തുന്നത്. ഒരു മുഴുനീള എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് ടീസർ സൂചിപ്പിക്കുന്നത്.

സനിലേഷ് ശിവന്റേതാണ് തിരക്കഥ. സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജൻ ചിത്രം നിർമിക്കുന്നു. പ്രദീപൻ മഞ്ജോടി എന്ന നാടൻ കഥാപാത്രമായി ആസിഫ് എത്തുന്നു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക.

അഹമ്മദ് സിദ്ദിഖി, ബേസിൽ ജോസഫ്, വിജയരാഘവൻ, നിർമൽ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി, ലുക്മാൻ, ഹരീഷ് കണാരൻ, ബാബു സ്വാമി, മാമൂക്കോയ, ഉണ്ണിരാജ, സുധി പറവൂർ, ശിവദാസൻ, ഷിബില, സരസ ബാലുശേരി എന്നിവരാണ് മറ്റു പ്രധാനതാരങ്ങൾറഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാലും അരുൺ മുരളീധരനും സംഗീതം നിർവഹിക്കുന്നു. ജേക്സ് ബിജോയ് പശ്ചാത്തലസംഗീതം. ഛായാഗ്രഹണം ബാഹുൽ രമേശ്. ചിത്രസംയോജനം സൂരജ് ഇ.എസ്

This post was last modified on February 5, 2019 6:58 am

ഫിലിം ഡെസ്‌ക്:
Related Post
Leave a Comment