ഓണം റിലീസായി ചിത്രം തീയേറ്ററിൽ എത്തും
മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം ‘ഇട്ടിമാണി’യുടെ ടീസർ ശ്രദ്ധേയമാകുന്നു. മോഹന്‍ലാലും കെപിഎസി ലളിതയും തമ്മിലുള്ള ചൈനീസ് സംഭാഷണമാണ് ടീസറിൽ കാണാൻ സാധിക്കുന്നത്. ഓണം റിലീസായി ചിത്രം തീയേറ്ററിൽ എത്തും.
നവാഗതനായ ജിബിയും ജോജുവും കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ 27-ാമത്തെ പ്രൊജക്റ്റ് ആണ്. ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’, ‘വെള്ളിമൂങ്ങ’, ‘ചാര്‍ലി’ തുടങ്ങിയ ചിത്രങ്ങളുടെ അസോസിയേറ്റ്‌സായി പ്രവര്‍ത്തിച്ച ജിബിയും ജോജുവും ആദ്യമായി സ്വതന്ത്രസംവിധായകരാവുന്ന ചിത്രമാണ് ‘ഇട്ടിമാണി’.
കൊച്ചിയും തൃശൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഹണി റോസാണ് ചിത്രത്തിലെ നായിക. എം പത്മകുമാര്‍ സംവിധാനം ചെയ്ത ‘കനലി’നു ശേഷം ഹണി റോസ് വീണ്ടും മോഹന്‍ലാലിന്റെ നായികയാവുകയാണ് ‘ഇട്ടിമാണി’യില്‍.