June 25, 2026 |
Share on

65ാം വയസ്സില്‍ പ്രണയിനിയെത്തേടി കുഞ്ഞബ്ദുള്ള; ‘മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള’ ട്രെയിലർ കാണാം

മോഹന്‍ലാലാലാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ട്രെയിലർ പങ്കുവെച്ചത്

ഇന്ദ്രന്‍സും ബാലു വര്‍ഗീസും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള.ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മോഹന്‍ലാലാലാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ട്രെയിലർ പങ്കുവെച്ചത്. ഷാനു സമദ് കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബേനസീറാണ് നിര്‍മിച്ചത്.

65-ാം വയസ്സില്‍ തന്റെ പ്രണയിനിയെ തേടി അലയുന്ന ‘കുഞ്ഞബ്ദുള്ള’യുടെ കഥയാണ് ചിത്രം പറയുന്നത്. രണ്‍ജി പണിക്കര്‍, ലാല്‍ ജോസ്, രചന നാരായണന്‍കുട്ടി, മാലാ പാര്‍വതി എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം ചാലയിലെ കോളനിയില്‍ നിന്ന് നാട് വിട്ട് മുംബൈയിലെ ബീവണ്ടിയില്‍ ഹോട്ടല്‍ തൊഴിലാളിയായി ജോലി ചെയ്തിരുന്ന കുഞ്ഞബ്ദുള്ള (ഇന്ദ്രന്‍സ്) 65-ാം വയസ്സില്‍ തന്റെ പ്രണയിനിയെത്തേടി അലയുന്നതാണ് ഈ സിനിമയുടെ ഉള്ളടക്കം. കുട്ടിക്കാലത്ത് തന്റെ കൂടെ പഠിച്ചിരുന്ന അലീമ എന്ന പെണ്‍കുട്ടിയെ അന്വേഷിച്ച് അയാള്‍ കേരളം മുഴുവനും യാത്ര നടത്തുന്നു. കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേ അറ്റം വരെ തന്റെ പ്രണയിനിയെത്തേടി കുഞ്ഞബ്ദുള്ള നടത്തുന്ന യാത്രയാണ് ഈ ചിത്രം പറയുന്നത്.

സാജന്‍ കെ റാം, കോഴിക്കോട് അബൂബക്കര്‍, ഹിഷാം അബ്ദുള്‍ വഹാബ് എന്നിവരാണ് ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത്. അന്‍സൂര്‍ ആണ് ഛായാഗ്രഹണം. വി ടി ശ്രീജിത്ത് എഡിറ്റിംഗ്.

Leave a Reply

Your email address will not be published. Required fields are marked *

×