അലാസ്‌കയില്‍ നടന്ന ട്രംപ്-പുടിന്‍ കൂടിക്കാഴ്ചയ്ക്കിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ‘പൂപ്പ് സ്യൂട്ട്‌കേസ്’ ആണ് ലോക മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്തത്. പുടിന്റെ സുരക്ഷാ ജീവനക്കാര്‍ ഈ സ്യൂട്ട്‌കേസ് ചുമന്ന് നടക്കുന്നത് സംബന്ധിച്ചായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. സ്യൂട്ട്‌കേസിനകത്ത് എന്താണെന്നത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ പരന്നെങ്കിലും, പുടിന്റെ വിസര്‍ജ്യം ശേഖരിക്കാനാണ് സ്യൂട്ട്കേസ് കൊണ്ടുനടക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുടിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള നിര്‍ണായകമായ വിവരങ്ങള്‍ വിദേശ രാജ്യങ്ങള്‍ക്ക് ലഭിക്കാതിരിക്കാനാണ് ഈ മുന്‍കരുതല്‍. അതിനാല്‍ പുടിന്റെ വിസര്‍ജ്യം ശേഖരിക്കാനായി ഈ സ്യൂട്ട്കേസ് എല്ലാ വിദേശ സന്ദര്‍ശനങ്ങളിലും ഒപ്പമുണ്ടാകും. വിദേശയാത്ര നടത്തുമ്പോള്‍ അദ്ദേഹത്തിന്റെ അംഗരക്ഷകര്‍ പുടിന്റെ വിസര്‍ജ്യം ശേഖരിച്ച് റഷ്യയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് ദി എക്‌സ്പ്രസ് യുഎസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കയില്‍ വലിയ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. റഷ്യന്‍ ഇന്റലിജന്റസ് ഉദ്യോഗസ്ഥരും കണ്ണിമ ചിമ്മാതെ പുടിന് ഒപ്പം ഉണ്ടായിരുന്നു. വിദേശത്ത് എവിടെപ്പോയാലും പുടിന്റെ വിസര്‍ജ്യം ശേഖരിച്ച് പ്രത്യേകം പാക്കറ്റുകളില്‍ സൂക്ഷിച്ച് സ്യൂട്ട്കേസിലാക്കി തിരിച്ചു റഷ്യയിലേക്ക് കൊണ്ടുവരും. പൂപ്പ് സ്യൂട്ട്കേസ് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. 2017 ലെ പുട്ടിന്റെ ഫ്രാന്‍സ് യാത്ര അടക്കം വര്‍ഷങ്ങളായി ഈ രീതി തുടരുന്നുണ്ട്. 1992 മുതല്‍ പുടിന്‍ ഈ രീതി പിന്തുടരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പുടിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ റഷ്യന്‍ സര്‍ക്കാര്‍ പുറത്തുവിടാറില്ല. ഇക്കാര്യങ്ങള്‍ ചോരുമെന്ന പുടിന്റെ ഭയമാണ് ഇത്തരം കടന്ന കൈകളിലേയ്ക്ക് റഷ്യയെ നയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങള്‍ വിദേശ ഇന്റലിജന്‍സ് ഏജന്‍സികളുടെ കൈയ്യിലെത്തുന്നത് അപകടകരമാകുമെന്ന് പുടിന്‍ വിലയിരുത്തുന്നതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പുടിന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അദ്ദേഹത്തിന് അധികം ആയുസ്സില്ലെന്നും മുന്‍പ് പലവട്ടം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞ നവംബറില്‍ കസാക്കിസ്ഥാനിലെ അസ്താനയില്‍ നടന്ന ഒരു പത്രസമ്മേളനത്തിനിടെ പുടിന്റെ കാലുകള്‍ ഇഴയുന്നത് സംബന്ധിച്ച് വന്ന വാര്‍ത്തകളെ തുടര്‍ന്ന് വലിയ ആശങ്കകളും ഉയര്‍ന്നിരുന്നു. 72 കാരനായ പുടിന് പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അതേസമയം ഈ റിപ്പോര്‍ട്ടുകളൊന്നും തന്നെ റഷ്യ സ്ഥിരീകരിച്ചിട്ടില്ല. Putin’s ‘poop suitcase’ was also in Alaska to see Trump
Content Summary: Putin’s ‘poop suitcase’ was also in Alaska to see Trump
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.