April 22, 2025 |
Share on

ചെങ്ങന്നൂരില്‍ മുഖ്യമന്ത്രിക്കെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി ബിജെപി (വീഡിയോ)

മുഖ്യമന്ത്രിയേയും മന്ത്രിമാരേയും റോഡില്‍ തടയയുമെന്നാണ് ബിജെപി നേതൃത്വം പ്രഖ്യാപിച്ചിരുന്നത്.

ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യത്യസ്തമായ പ്രതിഷേധമാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചത്. മുഖ്യമന്ത്രി വാഹനവ്യൂഹം റോഡിലൂടെ വേഗത്തില്‍ കടന്നുപോവുകയാണ്. അപ്പോളാണ് ബിജെപി പ്രവര്‍ത്തകരുടെ വ്യത്യസ്തമായ പ്രതിഷേധമുണ്ടായത്. ഓടിച്ചെന്ന് കരിങ്കൊടി കാണിച്ചു. ട്വിറ്റര്‍ ഹാന്‍ഡിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

മുഖ്യമന്ത്രിയേയും മന്ത്രിമാരേയും റോഡില്‍ തടയയുമെന്നാണ് ബിജെപി നേതൃത്വം പ്രഖ്യാപിച്ചിരുന്നത്. ശബരിമല വിഷയത്തില്‍ ബിജെപി പ്രതിഷേധം തണുത്തുപോയതില്‍ പാര്‍ട്ടിക്കകത്ത് വലിയ ഭിന്നതയുണ്ടാവുകയും പ്രതിഷേധം ശക്തമാക്കാന്‍ ദേശീയ നേതൃത്വം നിര്‍ദ്ദേശം നല്‍കുകയും ചെയ്തതിന്റെ ഭാഗമായാണ് പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനിച്ചത്.

വീഡിയോ കാണാം:

https://www.azhimukham.com/trending-bjp-approaches-new-protesting-methods-against-kerala-government-in-sabarimala-issue/

https://www.azhimukham.com/trending-controversy-in-vanitha-mathil-in-thane-name-of-hindu-parliament-leader-cp-sugathan-who-threat-hadiya/

https://www.azhimukham.com/trending-women-wall-to-protect-renaissance-values-organized-by-left-government-community-organizations-criticism-gireesh-writes/

https://www.azhimukham.com/newswrap-bjp-changes-strategy-in-sabarimala-women-entry-protest-writes-saju/

Leave a Reply

Your email address will not be published. Required fields are marked *

×