മധ്യപ്രദേശിലെ റോഡ് ഷോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിന് ശേഷം സ്റ്റേജില്‍ നിന്ന് ഇറങ്ങുമ്പോള്‍ അമിത് ഷാ തെന്നിവീഴുകയായിരുന്നു.
ബിജെപി പ്രസിഡന്റ് അമിത് ഷായ്ക്കിപ്പോള്‍ വീഴ്ചകളുടെ കാലമാണെന്ന് തോന്നുന്നു. മിസോറാമിലെ പ്രചരണത്തിനിടെ ഹെലികോപ്റ്ററില്‍ നിന്ന് വീണതിന് പിന്നാലെ വീണ്ടും വീണിരിക്കുകയാണ് അമിത് ഷാ. ശനിയാഴ്ച മധ്യപ്രദേശിലെ റോഡ് ഷോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിന് ശേഷം സ്റ്റേജില്‍ നിന്ന് ഇറങ്ങുമ്പോള്‍ അമിത് ഷാ തെന്നിവീഴുകയായിരുന്നു.
പരിക്കുകളില്ലാത്ത വീഴ്ചയായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാക്കാം. തുളസി പാര്‍ക്കിലായിരുന്നു സംഭവം. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. നവംബര്‍ 28നാണ് മധ്യപ്രദേശില്‍ വോട്ടെടുപ്പ് നടക്കുന്നത്. അമിത് ഷാ ഉള്‍പ്പടെയുള്ള ബിജെപി നേതാക്കല്‍ തിരക്കിട്ട് പ്രചരണ പരിപാടികള്‍ നടത്തുകയാണ്.
Fall of #Bjp #President @AmitShah while #BJPWinningMP #BJPWinningMP2018 #Election time many more new things to #WATCH #news #Molitics pic.twitter.com/bCvPT92aAO
— vardhan (@vardhan_molitic) November 24, 2018
കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മിസോറാമില്‍ എത്തിയപ്പോഴാണ് അമിത് ഷാ വീണിരുന്നു. വ്യാഴാഴ്ച തൂയ്പൂയ് മണ്ഡലത്തിലെ ടല്‍ബംഗ് ഗ്രാമത്തില്‍ ഹെലികോപ്റ്ററില്‍ നിന്ന് ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോള്‍ പടിയില്‍ നിന്ന് തെന്നി അമിത് ഷാ വീഴുകയായിരുന്നു.