July 18, 2026 |
Share on

നസ്രിയയെ ചേര്‍ത്തുപിടിച്ചു ഫഹദിന്റെ പ്രസംഗം; കയ്യടികളോടെ കാണികള്‍

സൈബര്‍ സുരക്ഷ സംബന്ധിച്ച രാജ്യാന്തര സമ്മേളനം ‘കൊക്കൂണ്‍ -2018′ ന്റെ പ്രചാരണ പരിപാടിക്കായി എത്തിയതായിരുന്നു ഇരുവരും

ഇന്‍ഫോ പാര്‍ക്കില്‍ കയ്യടി നേടി ഫഹദും നസ്രിയയും. സൈബര്‍ സുരക്ഷ സംബന്ധിച്ച രാജ്യാന്തര സമ്മേളനം ‘കൊക്കൂണ്‍ -2018′ ന്റെ പ്രചാരണ പരിപാടിക്കായി എത്തിയതായിരുന്നു ഇരുവരും. ഉദ്ഘാടനത്തിന് ശേഷം തിരികെ വേദിയിലെ ഇരിപ്പടത്തിലേയ്ക്ക് പോകാനൊരുങ്ങിയ നസ്രിയയെ തന്നോട് ചേര്‍ത്ത് പിടിച്ചുള്ള ഫഹദിന്റെ പ്രസംഗത്തിന് കാണികളുടെ നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. കൊക്കൂണിന്റെ ടീസര്‍ വിഡിയോ പ്രകാശനം ഇരുവരും ചേര്‍ന്ന് നിര്‍വഹിച്ചു.

കേരള പൊലീസ്, ജിടെക്, ഐടി മിഷൻ എന്നിവയുടെ പിന്തുണയോടെ സൊസൈറ്റി ഫോർ ദി പൊലീസിങ‌് ഓഫ് സൈബർ സ്പേസ‌് (പോളിസിബ്), ഇൻഫർമേഷൻ സെക്യൂരിറ്റി റിസർച്ച് അസോസിയേഷൻ (ഇസ്ര) എന്നിവ സംയുക്തമായാണ‌് കൊക്കൂണിന്റെ 11 ‐ാം പതിപ്പ‌് സംഘടിപ്പിക്കുന്നത‌്.

സൈബര്‍ രംഗത്തെ ചതിക്കുഴികളെക്കുറിച്ച് ബോധവത്കരണം ഈ സമയത്ത് അനിവാര്യമാണെന്ന്’ ഫഹദ് പറഞ്ഞു. സൈബര്‍ സുരക്ഷ സംബന്ധിച്ച് രാജ്യത്തെ ഏറ്റവും പ്രശസ്തമായ രാജ്യാന്തര സമ്മേളനത്തിന്റെ പ്രചാരണപരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെയേറെ അഭിമാനമുണ്ടെന്ന് ഇരുവരും പറഞ്ഞു.

അതെ സമയം നസ്രിയ നിര്‍മ്മിക്കുന്ന ഫഹദ് ചിത്രം വരത്തന്‍ നാളെ തിയേറ്ററുകളിലെത്തുകയാണ്. അമല്‍ നീരദാണ് ചിത്രത്തിന്റെ സംവിധായകന്‍. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, മായാനദി എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരിയായ നടി ഐശ്വര്യലക്ഷ്മിയാണ് ഈ അമല്‍നീരദ് ചിത്രത്തില്‍ നായിക. പറവയുടെ ഛായാഗ്രാഹകന്‍ ലിറ്റില്‍ സ്വയമ്പാണ് ഈ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. വിവേക് ഹര്‍ഷന്‍ എഡിറ്റിങ്. സംഗീതം സുഷിന്‍ ശ്യാം. ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം അമൽ നീരദ് – ഫഹദ് ടീമിന്റെ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×