June 26, 2026 |
Share on

ഡിസ്നിയുടെ അനിമേഷൻ ചിത്രം ‘ലയണ്‍ കിങ്’ ലൈവ് ആക്‌ഷൻ പതിപ്പ് ഒരുങ്ങുന്നു; ട്രെയിലർ കാണാം

2016ല്‍ പുറത്തിറങ്ങിയ ജംഗിള്‍ ബുക്കിന്റെ വിജയത്തിനുശേഷം സംവിധായകന്‍ ജോണ്‍ ഫവ്രോ ആണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്

അനിമേഷൻ ചിത്രം ലയണ്‍ കിങ് ലൈവ്ന്റെ ആക്‌ഷൻ പതിപ്പ് റിലീസിനൊരുങ്ങുന്നു. സിനിമയുടെ ട്രെയിലർ ഇന്നലെ പുറത്ത് വിട്ടിരുന്നു. 2016ല്‍ പുറത്തിറങ്ങിയ ജംഗിള്‍ ബുക്കിന്റെ വിജയത്തിനുശേഷം സംവിധായകന്‍ ജോണ്‍ ഫവ്രോ ആണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്.

നടന്‍ ഡൊണാള്‍ഡ് ഗ്ലോവറാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ സിംബയ്ക്ക് ശബ്ദം കൊടുത്തിരിക്കുന്നത്. ബിയോണ്‍സ്, ജോണ്‍ ഒലിവര്‍, സേഥ് റോജിന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകുക. ലാദിൻ, പീറ്റർ പാൻ ഉൾപ്പടെ നിരവധി ലൈവ് ആക്‌ഷൻ സിനിമകളാണ് ഹോളിവുഡിൽ നിന്നും പുറത്തിറങ്ങാനിരിക്കുന്നത്. ഡിസ്നിയുടെ തന്നെ ഡംപോ എന്ന ചിത്രം തിയറ്ററുകളിൽ ഈ വർഷം റിലീസിനെത്തിയിരുന്നു. ചിത്രം ജൂലൈ 19ന് തിയറ്ററുകളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

×