June 26, 2026 |
Share on

ദുൽഖറിന്റെ രണ്ടാം ബോളിവുഡ് ചിത്രം; ‘സോയ ഫാക്ടര്‍’ ട്രെയിലർ പുറത്ത്

ദുല്‍ഖറിനൊപ്പം സോനം കപൂര്‍ ആണ് നായികയാകുന്നത്.

കാര്‍വാന്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച ദുൽഖുർ സൽമാന്റെ രണ്ടാമത്തെ ചിത്രമാണ് സോയ ഫാക്ടര്‍. ദുല്‍ഖറിനൊപ്പം സോനം കപൂര്‍ നായികയായിട്ടെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടു.

അനുജ ചൗഹാന്‍ രചിച്ച ദി സോയ ഫാക്ടര്‍ എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 1983 ല്‍ ഇന്ത്യയ്ക്ക് ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് കിട്ടിയ ദിവസം ജനിച്ച സോയ സിംഗ് എന്ന പെണ്‍കുട്ടിയുടെ കഥയാണ് നോവലില്‍ പറയുന്നത്. സിനിമയുടെ ഇതിവൃത്തവും ഇതാണ്. പില്‍ക്കാലത്ത് ഇന്ത്യന്‍ ടീമിന്റെ ഭാഗ്യമായിട്ടാണ് അവള്‍ അറിയപ്പെട്ടിരുന്നത്. സോനം കപൂറാണ് സോയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ദുല്‍ഖര്‍ ഒരു ക്രിക്കറ്റ് ക്യാപ്റ്റനായിട്ടാണ് അഭിനയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×