June 03, 2026 |
Share on

നവാസുദ്ദീൻ സിദ്ദിഖി പ്രണയം പകര്‍ന്നത് ഫോട്ടോഗ്രാഫറായി; ‘ഫോട്ടോഗ്രാഫ്’ ട്രെയ്‌ലർ

വിവാഹം പോലും ഒഴിവാക്കി മുബൈ ഗെയിറ്റ് വേ ഓഫ് ഇന്ത്യക്ക് മുന്നില്‍ ഫോട്ടോഗ്രഫി ജോലി ചെയ്യുന്നയാളായാണ് നവാസുദ്ദീൻ സിദ്ദിഖി ചിത്രത്തില്‍ അഭിനയിക്കുന്നത്

‘ദി ലഞ്ച് ബോക്സ്’, ‘സെൻസ് ഓഫ് എൻ എൻഡിംഗ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം റിതേഷ് ബത്ര സംവിധാനം ചെയ്ത ഫോട്ടോഗ്രാഫ് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. വിവാഹം പോലും ഒഴിവാക്കി മുബൈ ഗെയിറ്റ് വേ ഓഫ് ഇന്ത്യക്ക് മുന്നില്‍ ഫോട്ടോഗ്രഫി ജോലി ചെയ്യുന്നയാളായാണ് നവാസുദ്ദീൻ സിദ്ദിഖി ചിത്രത്തില്‍ അഭിനയിക്കുന്നത്. പതിവായി ആ വഴി യാത്ര ചെയ്യുന്ന യുവതിയായി വരുന്ന സാന്യ മൽഹോത്രയുമായി നവാവുദ്ദീൻ സിദ്ദിഖിക്കുണ്ടാകുന്ന പ്രണയമാണ് ചിത്രത്തിന്റെ മുന്നോട്ടുള്ള ഇതിവൃത്തം. ഫാറൂക്ക് ജാഫർ, ഗീതാഞ്ജലി കുൽക്കർണി, വിജയ് റാസ്, ജിം സർബ്, ആകാശ് സിൻഹ, സഹർഷ് കുമാർ ശുക്ല തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. ആമസോൺ സ്റ്റുഡിയോസാണ് നിര്‍മ്മാണം.


‘ഫോട്ടോഗ്രാഫ്’ നേരത്തെ ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ ‘ബെർലിൻ സ്പെഷ്യൽ ഫിലിം’ വിഭാഗത്തിലേക്ക് തെരഞ്ഞെടുത്തിരുന്നു. സൺഡാന്‍സ് ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം നേരത്തെ തെരഞ്ഞെടുത്തിരുന്നു. ചിത്രം മാർച്ച് 15ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

×