June 26, 2026 |
Share on

നരേഷ് അയ്യർകൊപ്പം പാട്ട് പാടി പ്രിയ വാര്യർ; ഫൈനല്‍സിലെ ആദ്യ ഗാനം പുറത്ത്

കൈലാസ് മേനോന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്

ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ ശ്രദ്ധേയയായ താരമാണ് പ്രിയ വാര്യർ.പ്രിയ വാര്യര്‍ ആദ്യമായി ഒരു സിനിമക്കായി ഗാനം ആലപിക്കുകയാണ്. താരം പിന്നണി പാടുന്ന ഫൈനല്‍സ് എന്ന ചിത്രത്തിലെ ഗാനം പുറത്ത് വിട്ടു. നടന്‍ ടൊവിനോ തോമസാണ് ഫേസ്ബുക്കിലൂടെ ഗാനം പുറത്തുവിട്ടത്.

പ്രിയയ്‌ക്കൊപ്പം ഡ്യുവറ്റ് പാടുന്നത് പ്രശസ്ത ഗായകനായ നരേഷ് അയ്യര്‍ ആണ്. കൈലാസ് മേനോന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഒളിമ്പിക്‌സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റിന്റെ കഥാപാത്രമായി രജീഷ വിജയന്‍ അഭിനയിക്കുന്ന ചിത്രമാണ് ഫൈനല്‍സ്. ഒരു സമ്പൂര്‍ണ സ്‌പോര്‍ട്‌സ് ചിത്രമായ ഫൈനല്‍സിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് നടി മുത്തുമണിയുടെ ഭര്‍ത്താവായ പി ആര്‍ അരുണ്‍ ആണ്. സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷത്തിലെത്തുന്ന ചിത്രം മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×