June 26, 2026 |
Share on

വിശ്വാസത്തിലെ ആദ്യ ഗാനം മണിക്കൂറുകള്‍ കൊണ്ട് യൂട്യൂബ്  ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്ത്

. നയന്‍താര നായികയാകുന്ന ചിത്രത്തില്‍ തമ്ബി രാമയ്യ, യോഗി ബാബു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അജിത് ഇരട്ടവേഷത്തിലെത്തുന്ന തമിഴ് ചിത്രം വിശ്വാസത്തിലെ ആദ്യ ഗാനം മണിക്കൂറുകള്‍ കൊണ്ട് യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്ത്. 4 മില്യണ്‍ കാഴ്ചക്കാരുമായി ആണ് ചിത്രത്തിലെ ആദ്യഗാനം ട്രെന്‍ഡിങ് ആയത്. ഡി ഐമ്മന്‍, ആദിത്യ ഗധാവി, നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിവേകയുടെ വരികള്‍ക്ക് ഡി ഐമ്മനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററും ,ലൊക്കേഷന്‍ സ്റ്റില്ലുകളും എല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു .വീരം വിവേകം വേതാളം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജിത്തും സംവിധായകന്‍ ശിവയും ഒന്നിക്കുന്ന ചിത്രമാണ് വിശ്വസം. ചിത്രത്തിന്റേതായി വരുന്ന ഓരോ അപ്ഡേറ്റുകളും സോഷ്യല്‍ മീഡിയയില്‍ നിമിഷങ്ങള്‍ കൊണ്ട് തരങ്കമാവുകയാണ്.തല ആരാധകര്‍ ഏറെ പ്രേതിക്ഷയോടെ ആണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.

മലയാളി ബാല താരമായ അനിഘ അജിത്തിന്റെ മകളായി ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. നയന്‍താര നായികയാകുന്ന ചിത്രത്തില്‍ തമ്ബി രാമയ്യ, യോഗി ബാബു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സത്യ ജ്യോതി ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം പൊങ്കല്‍ റിലീസ് ആയി ജനുവരി 14 ന് തീയേറ്ററില്‍ എത്തും.

Leave a Reply

Your email address will not be published. Required fields are marked *

×