June 06, 2026 |
Share on

ദീപിക പദുക്കോണിന് മാത്രമല്ല, ഷാകിരക്കും ബിയോണ്‍സിനും ഘൂമര്‍ നൃത്തം വഴങ്ങും

ബ്യൂട്ടിഫുള്‍ ലയര്‍ എന്ന ആല്‍ബത്തിലെ പാട്ടുകള്‍ക്ക് ഘൂമര്‍ പാട്ടിന്റെ പശ്ചാത്തലം വച്ച് വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ രസികന്‍ എഡിറ്റര്‍മാര്‍.

സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതി ഡിസംബര്‍ ഒന്നിന് തീയറ്ററുകളിലെത്താനിരിക്കുകയാണ്. ദീപിക പദുക്കോണിന്റെ ഘൂമര്‍ നൃത്തത്തിന്റെ യൂടൂബ് വീഡിയോ വലിയ ഹിറ്റായിട്ടുണ്ട്. നാല് കോടിയലധികം വ്യൂ ആണ് ഈ വീഡിയോയ്ക്ക് ഇതിനകം ലഭിച്ചിരിക്കുന്നത്. രാജസ്ഥാനി ഘൂമര്‍ നര്‍ത്തകരുടെ പരിശീലനത്തില്‍ ഏറെ ദിവസങ്ങളെടുത്താണ് ദീപിക ഈ നൃത്തം പരിശീലിച്ചത്. എന്നാല്‍ പ്രശസ്ത് പോപ്പ് ഗായകരായ ബിയോണ്‍സും ഷാകിരയും ഈ ഗാനത്തിന് ചുവട് വച്ചാല്‍ എങ്ങനെയിരിക്കും?
ബ്യൂട്ടിഫുള്‍ ലയര്‍ എന്ന ആല്‍ബത്തിലെ പാട്ടുകള്‍ക്ക് ഘൂമര്‍ പാട്ടിന്റെ പശ്ചാത്തലം വച്ച് വീഡിയോ തയ്യാറാക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ രസികന്‍ എഡിറ്റര്‍മാര്‍.

വീഡിയോ കാണാം:

ദീപിക പദുക്കോണിന്‍റെ ഘൂമര്‍ നൃത്തം – പദ്മാവതി:

ബിയോണ്‍സ്, ഷാകിര – ബ്യൂട്ടിഫുള്‍ ലയര്‍:

Leave a Reply

Your email address will not be published. Required fields are marked *

×