June 05, 2026 |
Share on

വാനിനു മുകളില്‍ ചാടിക്കയറി രാഹുലിനൊപ്പം പത്താംക്ലാസുകാരിയുടെ സെല്‍ഫി/വീഡിയോ

ഗുജറാത്തിലെ റോഡ് ഷോയ്ക്കിടയിലായിരുന്നു സംഭവം

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിവരുന്ന മൂന്നു ദിവസത്തെ റോഡ് ഷോയ്ക്കിടയില്‍ കൗതുകമുണര്‍ത്തി പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ സെല്‍ഫി എടുക്കല്‍. രാഹുല്‍ ഗാന്ധി സഞ്ചരിക്കുന്ന വാനിനു മുകളില്‍ ചാടിക്കയറിയാണ് മന്ത്ഷാ ഇബ്രാഹിം സേഥ് എന്ന പെണ്‍കുട്ടി സെല്‍ഫിയെടുത്തത്. ബുധനാഴ്ച തെക്കന്‍ ഗുജറാത്തിലെ ബറുച്ചിലായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

രാഹുല്‍ ഗാന്ധിയുടെ വാഹനം കസക് സര്‍ക്കിള്‍ ഏരിയായില്‍ എത്തിയപ്പോഴായിരുന്നു മന്താഷായുടെ പ്രകടനം. വാനു മുകളില്‍ കയറിയ പെണ്‍കുട്ടി രാഹുലിനു ചേര്‍ന്നിരുന്ന് തന്റെ മൊബൈല്‍ കാമറയില്‍ ചിത്രം പകര്‍ത്തി. ശേഷം പെണ്‍കുട്ടിയെ വാഹനത്തിനു പുറത്തു നിന്നും താഴെയിറങ്ങാന്‍ രാഹുല്‍ സഹായിക്കുകയും ചെയ്തു. യാത്രയ്ക്കിടയില്‍ ഞാനദ്ദേഹത്തെ പിന്തുടരുകയായിരുന്നു. അദ്ദേഹം എനിക്ക് പൂക്കള്‍ സമ്മാനിച്ചിരുന്നു. ഒരു സെല്‍ഫിയെടുത്തോട്ടെയെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം സമ്മതിച്ചതനുസരിച്ചാണ് വാനിനു മുകളില്‍ കയറിയതെന്നു മന്ത്ഷാ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×