June 06, 2026 |
Share on

ചിരി പടർത്താൻ ഗിന്നസ് പക്രുവും ഹരീഷ് കണാരനും; ‘ഫാന്‍സി ഡ്രസ്’ ടീസര്‍ കാണാം

ഗിന്നസ് പക്രു ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് ഫാന്‍സി ഡ്രസ്.

ഗിന്നസ് പക്രു ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് ഫാന്‍സി ഡ്രസ്. രഞ്ജിത് സ്കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്ത് വിട്ടു. പക്രുവും ഹരീഷ് കണാരനും ശ്വേതാ മേനോനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഒരു കോമഡി ഫാമിലി എന്‍റര്‍ടെയിനറായാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഗിന്നസ് പക്രു എന്ന അജയ്കുമാറും സംവിധായകന്‍ രഞ്ജിത് സ്കറിയയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സര്‍വ ദീപ്തി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ചായാഗ്രഹണം പ്രദീപ് നായരു സംഗീതം രതീഷ് വേഗയും നിര്‍വഹിക്കുന്നു.

ജൂലായില്‍ ഫാന്‍സി ഡ്രസ് തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. കലാഭവന്‍ ഷാജോണ്‍, ശ്വേത മേനോന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. രതീഷ് വേഗയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കുന്നത്. ഫാന്‍സി സ്റ്റോറി ഓഫ് മാം ആന്‍ഡ് സണ്‍ എന്ന ടാഗ് ലൈനുമായാണ് സിനിമയെത്തുന്നത്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു നേരത്തെ പങ്കുവെച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×