June 26, 2026 |
Share on

‘അര്‍ജ്ജുന്‍ റെഡ്ഡി’യുടെ ഹിന്ദി പതിപ്പ്; ‘കബീര്‍ സിങ്ങി’ലെ പുതിയ ഗാനം പുറത്ത്

ഹിന്ദിയിലെത്തുന്ന ചിത്രത്തില്‍ ഷാഹിദ് കപൂറിന്റെ വേഷത്തിനും മികച്ച പ്രതികരണമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്

ഷാഹിദ് കപൂർ നായകനാകുന്ന പുതിയ ചിത്രമാണ് കബീര്‍ സിങ്ങ്. സിനിമയിലെ മറ്റൊരു ഗാനം കൂടി അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ബോക്സോഫീസ് ഹിറ്റായ അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പായ ചിത്രം ഒരുക്കിയിയരിക്കുന്നതും സന്ദീപ് റെഡ്ഡിയാണ്. കിയാര അദ്വാനിയാണ് ഷാഹിദിനൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നത്.

ദക്ഷിണേന്ത്യയിലാകെ ബോക്സോഫീസ് ഹിറ്റായ തെലുങ്ക് ചിത്രമാണ് ‘അര്‍ജ്ജുന്‍ റെഡ്ഡി’. വിജയ് ദേവരകൊണ്ട അവിസ്മരണീയമാക്കി തെലുങ്ക് ദേശത്തിനപ്പുറം വളര്‍ന്ന ചിത്രത്തിലെ കഥാപാത്രമായിരുന്നു അര്‍ജ്ജുന്‍ റെഡ്ഡി. ഹിന്ദിയിലെത്തുന്ന ചിത്രത്തില്‍ ഷാഹിദ് കപൂറിന്റെ വേഷത്തിനും മികച്ച പ്രതികരണമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

സന്ദീപ് റെഡ്ഡി വങ്ക ഒരുക്കുന്ന ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. അമാല്‍ മാലിക്കാണ് സംഗീതം. ഇതേ ചിത്രം തന്നെ ‘ആദിത്യ വര്‍മ്മ’ എന്ന പേരില്‍ തമിഴിലും ഇറങ്ങാനിരിക്കുകയാണ്. ദ്രുവ് വിക്രം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ഒരുക്കുന്നത് ഗരിസായയാണ്.

<

Leave a Reply

Your email address will not be published. Required fields are marked *

×