June 04, 2026 |
Share on

ആസിഫ് അലി ആദ്യമായി വക്കീൽ വേഷത്തിൽ എത്തുന്ന ‘കക്ഷി അമ്മിണിപ്പിള്ള’; ശ്രദ്ധേയമായി ചിത്രത്തിലെ ‘കള്ള് കുടി പാട്ട്’

സ്നേഹചന്ദ്രൻ ഏഴിക്കര എഴുതി ഈണമിട്ട ‘ചന്ദം തികഞ്ഞോരോ’ എന്ന കള്ള് കുടി പാട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. സുധീര്‍ പറവൂര്‍ ആണ് പാടിയിരിക്കുന്നത്

നവാഗതനായ ദിന്‍ജിത്ത് അയ്യത്തന്റെ സംവിധാനത്തിൽ ആസിഫ് അലി നായകനായി എത്തുന്ന ചിത്രമാണ് ‘കക്ഷി: അമ്മിണിപിള്ള’. ആസിഫ് അലി ആദ്യമായി വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ പുതിയ ഗാനം പുറത്ത് വിട്ടു. സ്നേഹചന്ദ്രൻ ഏഴിക്കര എഴുതി ഈണമിട്ട ‘ചന്ദം തികഞ്ഞോരോ’ എന്ന കള്ള് കുടി പാട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. സുധീര്‍ പറവൂര്‍ ആണ് പാടിയിരിക്കുന്നത്. സാമുവൽ എബിയാണ് ഗാനത്തിന്‍റെ പ്രോഗ്രമിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്.


‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക. സനിലേഷ് ശിവനാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്. അഹമ്മദ് സിദ്ദിഖി, ബേസിൽ ജോസഫ്, വിജയരാഘവൻ, നിർമൽ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി, ഹരീഷ് കണാരൻ, ബാബു സ്വാമി, മാമൂക്കോയ, ഉണ്ണിരാജ, സുധി പറവൂർ, ശിവദാസൻ, ഷിബില, സരസ ബാലുശേരി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജൻ നിര്‍മ്മിക്കുന്ന ചിത്രം ജൂണിൽ തീയേറ്ററുകളിലേക്കെത്തും.

Leave a Reply

Your email address will not be published. Required fields are marked *

×