July 04, 2026 |
Share on

മലയാളികളെ ഭയപെടുത്തിയ ആ ഗാനം രണ്ടാം ഭാഗത്തിലും ഉണ്ട്; ‘പുതുമഴയായി വന്നൂ നീ…’കവര്‍ സോങ് ശ്രദ്ധേയമാകുന്നു

കവര്‍ വേര്‍ഷനായി എത്തുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശബ്‌നം റിയാസ് ആണ്

വിനയന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആകാശഗംഗ 2. 1999ല്‍ പുറത്തിറങ്ങിയ ആകാശഗംഗയുടെ രണ്ടാം ഭാഗമാണിത്. 20 വർഷങ്ങൾക്ക് ശേഷം ആകാശഗംഗ വീണ്ടും എത്തുമ്പോൾ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ സിനിമക്കായി കാത്തിരിക്കുന്നത്.

പുതുമഴയായ് വന്നൂ നീ എന്ന ഗാനമാണ് ആകാശഗംഗയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസില്‍ ഓടിയെത്തുന്നത്. മയൂരിയും ദിവ്യ ഉണ്ണിയും പേടിപ്പെടുത്തുന്ന പ്രേതരൂപങ്ങളില്‍ പ്രത്യക്ഷപ്പെട്ട ആ ഗാനം രണ്ടാം ഭാഗത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കവര്‍ വേര്‍ഷനായി എത്തുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശബ്‌നം റിയാസ് ആണ്. നിറത്തിലെ ‘ശുക്രിയ’ എന്ന ഗാനത്തിലൂടെ പ്രശസ്തയായ ഗായികയാണ് ശബ്‌നം. ഇഷാന്‍ ദേവ് ആണ് പുതിയ ഗാനത്തിന്റെ ശബ്ദമിശ്രണം. കഴിഞ്ഞ ദിവസം പുറത്ത് വിട്ട ഗാനം ഇതിനോടകം തന്നെ സമൂഹ മാധ്യമനകളിൽ വൈറൽ ആയിരിക്കുകയാണ്. സിനിമയുടെ ആദ്യം പുറത്ത് വിട്ട ട്രെയിലറിനും മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×