June 04, 2026 |
Share on

കായംകുളം കൊച്ചുണ്ണിയ്ക്കൊപ്പം ഇത്തിക്കര പക്കിയും; ട്രെയ്‌ലര്‍ കാണാം (വീഡിയോ)

ഫ്യൂഡല്‍ ജന്മിമാരുടേയും ബ്രിട്ടീഷുകാരുടേയും കണ്ണിലെ കരടായ കായംകുളം കൊച്ചുണ്ണിയെ വേട്ടയാടാന്‍ ഈസ്റ്റ് ഇന്ത്യ കമ്പനി സേന നടത്തുന്ന നീക്കങ്ങളും കായംകുളം കൊച്ചുണ്ണിയുടെ തിരിച്ചടികളുമെല്ലാമാണ് ആദ്യ ട്രെയ്‌ലറില്‍ കാണുന്നത്. അവസാനം കൊച്ചുണ്ണിയെ പരിശീലിപ്പിച്ചുകൊണ്ട് ഇത്തിക്കര പക്കിയും എത്തുന്നു.

കായംകുളം കൊച്ചുണ്ണിയുടെ ട്രെയ്‌ലര്‍ പുറത്തിറക്കി. നിവിന്‍ പോളി കായംകുളം കൊച്ചുണ്ണിയെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇത്തിക്കരപ്പക്കിയായി അതിഥി വേഷത്തിലെത്തുന്ന മോഹന്‍ലാലാണ് കൊച്ചിയില്‍ ഇന്നലെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കിയത്. എന്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും വലിയ ചിത്രമാണിത് – നിവിന്‍ പോളി പറഞ്ഞു. ഒമ്പത് മാസത്തോളം ചിത്രീകരണത്തിനെടുത്തു. ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നും നിവിന്‍ പറഞ്ഞു.

ഫ്യൂഡല്‍ ജന്മിമാരുടേയും ബ്രിട്ടീഷുകാരുടേയും കണ്ണിലെ കരടായ കായംകുളം കൊച്ചുണ്ണിയെ വേട്ടയാടാന്‍ ഈസ്റ്റ് ഇന്ത്യ കമ്പനി സേന നടത്തുന്ന നീക്കങ്ങളും കായംകുളം കൊച്ചുണ്ണിയുടെ തിരിച്ചടികളുമെല്ലാമാണ് ആദ്യ ട്രെയ്‌ലറില്‍ കാണുന്നത്. അവസാനം കൊച്ചുണ്ണിയെ പരിശീലിപ്പിക്കുന്ന ഇത്തിക്കര പക്കിയെ കാണാം. കൊച്ചുണ്ണിയുടെ മതേതര പ്രണയവും സമൂഹത്തിലെ ജാതി മര്‍ദ്ദനങ്ങളും ട്രെയ്‌ലറില്‍ കാണാം. പ്രിയ ആനന്ദ്, ബാബു ആന്റണി, സണ്ണി വെയ്ന്‍, പ്രിയങ്ക തിമ്മേഷ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

ട്രെയ്‌ലര്‍ കാണാം:

Leave a Reply

Your email address will not be published. Required fields are marked *

×