June 13, 2026 |
Share on

മാധ്യമങ്ങളെ കാണരുത്; ബിജെപിയുടെ ജനപ്രതിനിധികള്‍ക്ക് കടിഞ്ഞാണുമായ് മോദി/ വീഡിയോ

ബിജെപിയുടെ മുഖ്യമന്ത്രിമാര്‍ക്കും നിയമസഭാംഗങ്ങള്‍ക്കുമുള്ള പെരുമാറ്റച്ചട്ടം കര്‍ശനമാക്കാനാണ് നീക്കം.

പാര്‍ട്ടിയിലും സര്‍ക്കാരിലും ഉടലെടുക്കുന്ന വിവാദങ്ങള്‍ തടയിടാന്‍ പുതിയ നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ മുഖ്യമന്ത്രിമാര്‍ക്കും നിയമസഭാംഗങ്ങള്‍ക്കുമുള്ള പെരുമാറ്റച്ചട്ടം കര്‍ശനമാക്കാനാണ് നീക്കം. ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാത്ത വിദേശയാത്രകള്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പരാമര്‍ശങ്ങള്‍ നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ലെന്നുമടക്കമുള്ള കാര്യങ്ങള്‍ കാണിച്ചുള്ള മോദിയുടെ സര്‍ക്കുലര്‍, ബിജെപി നേതാക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.

മോദിയുടെ സര്‍ക്കുലറില്‍ നേതാക്കള്‍ മാധ്യമങ്ങളില്‍ നിന്നും അകലം പാലിച്ച് വരുന്ന തിരഞ്ഞെടുപ്പില്‍ ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വിശദമായ വിവരങ്ങള്‍ക്ക് വീഡിയോ കാണൂ..

Leave a Reply

Your email address will not be published. Required fields are marked *

×