June 06, 2026 |
Share on

‘കായംകുളം കൊച്ചുണ്ണി’യിലെ അധികമാരും ശ്രദ്ധിക്കാത്ത യേശുദാസിന്റെ പ്രകടനം (വീഡിയോ)

അനശ്വര നടന്‍ സത്യന്‍ കൊച്ചുണ്ണിയായി വെള്ളിത്തിരയിലെത്തിയ ചിത്രത്തില്‍ സുറുമ വില്‍പ്പനക്കാരന്റെ വേഷമായിരുന്നു യേശുദാസിന്റെത്.

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് തയ്യാറാക്കിയ കായംകുളം കൊച്ചുണ്ണി തിയറ്റിനെ പ്രകമ്പനം കൊള്ളിച്ച് മന്നേറുമ്പോള്‍ സിനിമയില്‍ കൂടുതല്‍ കയ്യടി നേടുന്നത് മോഹന്‍ലാന്റെ അഥിതി കഥാപാത്രമാണ്. എന്നാല്‍ കായംകുളം കൊച്ചുണ്ണിയുടെ 1966ലെ വേര്‍ഷനില്‍ യേശുദാസ് ചെയ്ത വേഷം അധികമാരുടെയും ശ്രദ്ധയില്‍ പെട്ടിരിക്കാന്‍ ഇടയില്ല.

1966ലായിരുന്നു അത്. അനശ്വര നടന്‍ സത്യന്‍ കൊച്ചുണ്ണിയായി വെള്ളിത്തിരയിലെത്തിയ ചിത്രത്തില്‍ സുറുമ വില്‍പ്പനക്കാരന്‍ ഖാദറുടെ വേഷമായിരുന്നു യേശുദാസിന്റെത്. പ്രശസ്തമായ ഗാനമായ ‘ആറ്റുവഞ്ചി കടവില്‍ അന്ന്…’ എന്നു തുടങ്ങുന്ന ഗാന രംഗത്തുള്‍പ്പെടെയായിരുന്നു സിനിമയില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചത്. ദേശുദാസ് ആയോ പാട്ടുകാരനായൊ അല്ലാതെ ഗാനഗന്ധര്‍വന്‍ ആദ്യമായൊരു കഥാപാത്രം ചെയ്ത സിനിമ കൂടിയായിരുന്നു കായംകുളം കൊച്ചുണ്ണി. യേശുദാസ് തന്നെയാണ് ഗാനം ആലപിച്ചിക്കുന്നു.

പി എ തോമസ് നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ സത്യനും യേശുദാസിനും പുറമെ അടൂര്‍ ഭാസി ഓച്ചിറ പരമുപിള്ളയായും തൊമ്മിച്ചനായി മണവാളന്‍ ജോസഫ് എന്നിവരും വേഷമിട്ടിട്ടുണ്ട്. മുതുകുളം രാഘവന്‍ പിള്ള, ടി ആര്‍ ഓമന, കെപി ഉമ്മര്‍, കടുവാകുളം ആന്റണി, കമലാ ദേവി, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, ഉഷ കുമാരി സുകുമാരി തുടങ്ങിയവരാണ് വേഷമിട്ടുള്ളത്.

https://www.azhimukham.com/trending-cinema-mohanlal-guest-roles-brilliant-performance-continues/

https://www.azhimukham.com/trending-real-life-of-kayamkulam-kochunni-from-aithihyamala/

Leave a Reply

Your email address will not be published. Required fields are marked *

×