June 26, 2026 |
Share on

‘കുഞ്ഞാലിക്കുട്ടി കാമഭ്രാന്തന്‍, ഉമ്മന്‍ ചാണ്ടിയുടെ തറവാട്ട് സ്വത്തല്ല കോണ്‍ഗ്രസ്സ്’ കെ എസ് യു പ്രതിഷേധ പ്രകടനം/വീഡിയോ വൈറല്‍

വിവാദമായേക്കാവുന്ന മുദ്രാവാക്യം വിളികളുമായി കെ എസ് യുവിന്റെ പ്രതിഷേധ പ്രകടനം

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്സിന് കൈമാറിയതിനെ ചൊല്ലി യുഡിഎഫിലെ പോര് മുറുകുന്നു. രാജ്യസഭാ സീറ്റ് വൃദ്ധന്മാര്‍ക്കു കൈ മാറരുതെന്നു ആവശ്യമുന്നയിച്ചു തുടക്കം മുതലേ കോണ്‍ഗ്രസ്സിന്റെ യുവ നിര രംഗത്തെത്തിയിരുന്നു. എന്നാല്‍ ഏവരെയും അമ്പരപ്പിച്ചു കൊണ്ട് കുഞ്ഞാലിക്കുട്ടിയുടെ ശക്തമായ ഇടപെടലിലൂടെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്സിന് കൈമാറി. ചെങ്ങന്നൂര്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ സംഘടനാപരമായി തകര്‍ച്ച നേരിട്ട യുഡിഎഫിനെ മാണിയെ മുന്നണിയില്‍ നിലനിര്‍ത്താന്‍ മറ്റു പോംവഴികള്‍ ഇല്ലായിരുന്നു എന്നാണു രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്സിന് നല്‍കിയതില്‍ പ്രതിഷേധിച്ച് കെ എസ് യു കോഴിക്കോട് ജില്ലാക്കമ്മറ്റി പിരിച്ചു വിട്ടു. കോണ്‍ഗ്രസ്സിന്റെ വിവിധ കോണുകളില്‍ നിന്ന് ഈ നടപടിക്കെതിരെ എതിര്‍പ്പ് ശക്തമായിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിക്കെതിരെ പി ജെ കുര്യന്‍ പരസ്യമായി രംഗത്തു വരികയും ചെയ്തിട്ടുണ്ട്. ഇതിനിടെ ദേശീയനേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് കെ.പി.സി.സി സെക്രട്ടറി ജയന്ത് രാജി വെച്ചൊഴിഞ്ഞു. ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, കെഎസ് ശബരീനാഥ്, അനില്‍ അക്കര, വിടി ബല്‍റാം, റോജി എം ജോണ്‍ എന്നിവര്‍ പ്രതിഷേധമറിയിച്ച് രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്.

ഇതിനെല്ലാം പിന്നാലെ ആണ് കെ എസ് യു വിവാദമായേക്കാവുന്ന മുദ്രാവാക്യങ്ങളുമായി പ്രതിഷേധ പ്രകടനം നടന്നത്. കുഞ്ഞാലിക്കുട്ടിയെ കാമ ഭ്രാന്തന്‍ എന്നും, മാണിക്ക് വിറ്റു തുലയ്ക്കാന്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി രമേശ് ചെന്നിത്തലയുടെയും, ഉമ്മന്‍ ചാണ്ടിയുടെയും തറവാട് സ്വത്തല്ലെന്നും മുദ്രാവാക്യത്തില്‍ പറയുന്നു. പ്രതിഷേധവുമായി കെ എസ് യു കൂടി രംഗത്തെത്തിയതോടെ കേരളത്തിലെ കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തില്‍ ഇനി അശാന്തിയുടെ ദിവസങ്ങള്‍ ആയിരിക്കും എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. എന്തായാലും കോണ്‍ഗ്രസ്സിലെ ചക്കളത്തിപ്പോരിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നുണ്ട്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയയ്ക്കുക.

https://www.azhimukham.com/newswrap-cheating-of-josmon-a-political-thriller-writes-sajukomban/

https://www.azhimukham.com/opinion-kerala-congress-km-mani-jose-k-mani-and-rajyasabha-seat-by-ka-antony/

Leave a Reply

Your email address will not be published. Required fields are marked *

×