June 26, 2026 |
Share on

‘തള്ളല്ല തള്ളല്ല’.. ‘കുട്ടിമാമ’യിലെ തള്ള് പാട്ട് ശ്രദ്ധേയമാകുന്നു

തള്ളല്ല തള്ളല്ല’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.

വിഎം വിനുവിന്റെ സംവിധാനത്തിൽ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘കുട്ടിമാമ’. ചിത്രത്തിലെ പുതിയ ഗാനം പുറത്ത് വിട്ടു.

‘തള്ളല്ല തള്ളല്ല’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. സിനിമയിലെ ശ്രീനിവാസന്റെ കഥാപാത്രമായ പട്ടാളക്കാരന്‍ കുട്ടിമാമയുടെ തള്ളലുകള്‍ കേട്ട് ആളുകള്‍ പിന്നാലെക്കൂടുന്നതും ആഘോഷങ്ങളുമൊക്കെയാണ് ഗാനരംഗത്തില്‍. ഗ്രാമീണ പശ്ചാത്തലത്തില്‍ മനോഹരമായൊരു കഥ പറയുന്ന ചിത്രത്തില്‍ ശ്രീനിവാസനൊപ്പം ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്നു.

ചിത്രം മെയ് 17 ന് തീയേറ്ററിൽ എത്തുമ്പോൾ മക്കൾ സാന്നിധ്യം കൊണ്ട് കൂടി ശ്രദ്ധേയമാവുകയാണ് ചിത്രം. ധ്യാൻ ശ്രീനിവാസൻ ചിത്രത്തിൽ അഭിനയിക്കുമ്പോൾ വിനീത് ശ്രീനിവാസൻ കുട്ടിമാമയിൽ ഗായകനായി എത്തുന്നു. സംവിധായകൻ വി.എം വിനുവിന്റെ മകൻ വരുൺ ഛായാഗ്രാഹകനായും മകൾ വർഷ ചിത്രത്തിൽ ഗായികയായും എത്തുമ്പോൾ. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് രാജാമണിയുടെ മകൻ അച്ചു രാജാമണിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

×