April 17, 2025 |
Share on

‘അന്നും ഇന്നും എന്നും രാജയും രാജയുടെ പിള്ളേരും ട്രിപ്പിൾ സ്ട്രോങ്ങാ’; മധുരരാജ ആദ്യ ടീസർ കാണാം

ചിത്രം ഏപ്രിൽ 12 ന് തിയേറ്ററിൽ എത്തും 

വൈശാഖിന്റെ സംവിധാനത്തിൽ 2010 ൽ ബ്ലോക്ക് ബസ്റ്റർ വിജയം നേടിയ മമ്മൂട്ടി ചിത്രമാണ് പോക്കിരിരാജ. എട്ട് വർഷങ്ങൾക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം പതിപ്പ ഇറങ്ങുമ്പോൾ പ്രതീക്ഷകൾ ഏറെയാണ് ‘മധുരരാജ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ്. ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തുവിട്ടു. വൈശാഖ് എന്റെർറ്റൈന്മെന്റ്സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തു വിട്ടത്.

വൈശാഖ്, ഉദയ് കൃഷ്ണ, പീറ്റർ ഹെയ്ൻ എന്നിവർ വീണ്ടുമൊരുമിക്കുകയാണ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പുലിമുരുകന് വേണ്ടിയാണ് മൂവരും ഇതിന് മുമ്പ് ഒന്നിച്ചത്. നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് നിർമിക്കുന്ന മധുരരാജയുടെ വിതരണം യുകെ സ്റ്റുഡിയോസ് ആണ്. ചിത്രം ഏപ്രിൽ 12 ന് തിയേറ്ററിൽ എത്തും

ഇന്ത്യക്ക് അകത്തും പുറത്തുമുള്ള വിഎഫ്എക്സ് വിദഗ്ധരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവൻ, സലിം കുമാർ, അജു വർഗീസ്, ധർമജൻ ബോള്‍ഗാട്ടി, ബിജുക്കുട്ടൻ, സിദ്ധിഖ്, എം ആര്‍ ഗോപകുമാർ, കൈലാഷ്, ബാല, മണിക്കുട്ടൻ, നോബി, ബാലചന്ദ്രൻ ചുള്ളിക്കാട്, ചേർത്തല ജയൻ, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂർ, കരാട്ടെ രാജ്, അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. മുരുകൻ കാട്ടാകടയും ഹരിനാരായണനും എഴുതിയ വരികൾക്ക് ഗോപി സുന്ദർ ആണ് സംഗീതം

Leave a Reply

Your email address will not be published. Required fields are marked *

×