June 04, 2026 |
Share on

നിഗൂഢതകള്‍ നിറച്ച്‌ ഫഹദും സായ് പല്ലവിയും; ‘അതിരൻ’ ആദ്യ ടീസർ ശ്രദ്ധേയമാകുന്നു

നവാഗതനായ വിവേക് സംവിധാനം ചെയുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എഫ് മാത്യൂസ് ആണ്.

ഫഹദ് ഫാസിലും സായ് പല്ലവിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അതിരൻ’ വിഷു റിലീസായി തിയേറ്ററിൽ എത്തുകയാണ്. ചിത്രത്തിന്റെ ആദ്യ ടീസർ പുറത്തു വിട്ടു. ഫഹദ് ഫാസിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

നവാഗതനായ വിവേക് സംവിധാനം ചെയുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എഫ് മാത്യൂസ് ആണ്. ചിത്രത്തിൽ മനോരോഗ നോരോഗ വിദഗ്ധനായി ഫഹദ് എത്തുന്നു. അത്ഭുതകരമായ പ്രയാണമാണ് സായി പല്ലവി ചിത്രത്തിൽ കാഴ്ച വെച്ചിരിക്കുന്നതെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്.

സെഞ്ചുറി ഫിലിംസിന്റെ ബാനറില്‍ സെഞ്ചുറി കൊച്ചുമോനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അനു മൂത്തേടത്താണ് ഛായാഗ്രഹണം. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാന്‍ ചിത്രത്തിനു വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കുന്നു. പി.എസ്. ജയഹരിയുടേതാണ് സംഗീതം.

Leave a Reply

Your email address will not be published. Required fields are marked *

×