June 06, 2026 |
Share on

‘പോയിന്റിൽ നോക്കി ഒറ്റവെടി’ മമ്മുട്ടി ചിത്രം ‘ഉണ്ട’യുടെ ടീസർ പങ്കുവച്ച് മോഹൻലാൽ/ വീഡിയോ

ആക്ഷനും ഹാസ്യത്തിനും തുല്യ പ്രാധാന്യമാവുമുള്ളതാണ് ചിത്രം

മമ്മുട്ടി നായകനാവുന്ന ഏറ്റവും പുതിയ ചിത്രം ഉണ്ടയുടെ ടീസർ പുറത്തിറക്കി. ഗുഡ് വിൽ സിനിമാസിന്റെ ബാനറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ടീസർ നടൻ മോഹൻ ലാലാണ് പുറത്തിറക്കിയത്. മമ്മുട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ടീസർ പങ്കുവച്ചിട്ടുണ്ട്. വൈകീട്ട് ഏഴ്മണിക്കായിരുന്നു ടീസർ റിലീസ്.

ഖാലിദ് റഹ്മാൻ കഥയും ഹർഷദ് തിരക്കഥയും എഴുതിയ ചിത്രത്തിൽ കേരളത്തിൽ നിന്നും ഉത്തരേന്ത്യയിലെ നക്സൽ പ്രദേശത്തു തിരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന പോലീസുകാർ നേരിടുന്ന ആകാംഷാ ഭരിതമായ സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ആക്ഷനും ഹാസ്യത്തിനും തുല്യ പ്രാധാന്യമാവുമുള്ളതാണ് ചിത്രമെന്ന് അണിയറ പ്രവർത്തകർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത് സാധുകുരിക്കുന്നതാണ് ട്രൈലറും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ക്യാരക്ടര്‍ പോസ്റ്ററുകളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. വിഷു ദിനത്തിൽ പുറത്തു വന്ന ഫസ്റ്റ് ലുക്കിൽ മമ്മൂട്ടി ഉൾപ്പെടുന്ന പോലീസുകാരുടെ സംഘം ചേർന്ന് ഒരു പോലീസ് വാഹനം തള്ളി നീക്കുന്ന രംഗമായിരുിന്നു.

ജിഗർദണ്ടയിൽ ക്യാമറ ചലിപ്പിച്ച ഗ്വെമിക് യൂ. ആരിയാണ് ഛായാഗ്രഹണം. സംഗീതം പ്രശാന്ത് പിള്ള. ബോളിവുഡിൽ നിന്നും ഷാം കൗശലാണ് സംഘട്ടന രംഗങ്ങൾ ചിട്ടപ്പെടുത്തുക. ജെമിനി സ്റ്റുഡിയോക്കൊപ്പം മൂവി മില്ലിലെ കൃഷ്ണൻ സേതുകുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ഷൈൻ ടോം ചാക്കോ, ആസിഫ് അലി, വിനയ് ഫോർട്ട് എന്നിവരും പോലീസ് വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അർജുൻ അശോകൻ, ദിലീഷ് പോത്തൻ, അലെൻസിയർ എന്നിവരാണ് മറ്റഭിനേതാക്കൾ.

 

Alsoa Read- K13: ആത്മഹത്യ ചെയ്ത എഴുത്തുകാരിയും അവളുടെ ഫ്‌ളാറ്റിൽ കുടുങ്ങിപ്പോയ സംവിധായകനും

Leave a Reply

Your email address will not be published. Required fields are marked *

×