യൂറോപ്പിന്റെ മണ്ണിൽ അവധിക്കാലം സ്വപ്നം കാണുന്നവരാണ് ഭൂരിഭാഗം ഇന്ത്യക്കാരും. കഴിഞ്ഞ വർഷങ്ങളിലായി ഷെങ്കന്‍ വിസയുടെ ഫീസില്‍ യൂറോപ്യന്‍ യൂണിയന്‍ ഏപ്പെടുത്തിയ വര്‍ധന യൂറോപ്പിലേക്കുള്ള യാത്രാമോഹങ്ങൾക്ക് വലിയ വെല്ലുവിളിയായിരുന്നു. അതിര്‍ത്തികളെന്ന കടമ്പകളില്ലാതെ പാസ്പോര്‍ട്ട് രഹിതമായി യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളിലൂടെ യാത്രചെയ്യാമെന്നതാണ് ഷെങ്കന്‍ വിസയുടെ പ്രത്യേകത. എന്നാൽ ഇന്ത്യൻ യാത്രക്കാർക്ക് ഷെങ്കൻ വിസ ലഭിക്കുന്നത് ഒരു വലിയ വെല്ലുവിളിയായി തുടരുകയാണ്.
ഷെങ്കന്‍ വിസയ്ക്കായി അപേക്ഷിക്കുന്ന ഇന്ത്യൻ വിനോദസഞ്ചാരികളുടെ എണ്ണത്തിലെ വർധനയും, എംബസികളിലും കോൺസുലേറ്റുകളിലും ആവശ്യമായ ജീവനക്കാരുടെ എണ്ണത്തിലെ കുറവുമെല്ലാം ഷെങ്കൻ വിസ അംഗീകാരങ്ങളിൽ കാലതാമസം തുടരുന്നതിന് കാരണമാകുന്നതായാണ് യാത്രാ കമ്പനികൾ അറിയിക്കുന്നത്. ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങൾ സഞ്ചാരികളെ പ്രോത്സാഹിപ്പിക്കുകയും അവരോട് വളരെ സൗഹൃദപരവുമായി ഇടപെഴക്കുകയും ഒക്കെ ചെയ്യുന്നവയാണ്. യൂറോപ്പ് യാത്രക്കായുള്ള ഷെങ്കന്‍ വിസ ലഭിക്കാനായി അപേക്ഷിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കുത്തനെ കൂടുകയാണ്, ഇക്കൂട്ടത്തില്‍ വലിയ വിഭാഗം നിരസിക്കലുകൾ നടക്കുന്നതും ഇന്ത്യക്കാരുടെയാണ്.
എന്നാൽ ജർമ്മനിയിൽ സ്ഥിരമായ അപ്പോയിന്റ്മെന്റ് ലഭ്യതയിൽ പ്രശ്നങ്ങൾ നേരിടുന്നുണ്ട്, അതേസമയം നെതർലൻഡ്‌സിന്റെ പ്രോസസ്സിംഗ് സമയം 45 ദിവസം വരെ നീട്ടിയതായും ട്രാവൽ ഇൻഡസ്ട്രി എക്സിക്യൂട്ടീവുകൾ പറയുന്നു. ഇതുവരെ സമർപ്പിച്ച ഒരു അപേക്ഷയും ടേൺഅറൗണ്ട് സമയത്തിന് മുമ്പ് ചെയ്തതായി അറിവില്ലെന്നാണ് ട്രാവൽ ഇൻഡസ്ട്രി എക്സിക്യൂട്ടീവുകൾ ചൂണ്ടിക്കാട്ടുന്നത്. ക്രൊയേഷ്യയിലും ഫിൻലാൻഡിലും അനുമതിക്കായി ഏറെ കാലതാമസം എടുക്കുന്നതായും ഏജൻസികൾ പറയുന്നു.
‘ജൂബിലി വർഷം 2025’ നെ തുടർന്ന് ഇറ്റലിയിലേക്കുള്ള വിസയുമായി ബന്ധപ്പെട്ട അപ്പോയിന്റ്‌മെന്റുകൾ നിലവിൽ ലഭ്യമല്ല. പ്രാദേശിക പള്ളികൾ സംഘടിപ്പിക്കുന്ന റോമിലേക്കുള്ള പ്രത്യേക ‘ടൂറിസം-ജൂബിലി’ വിസയെ പിന്തുണയ്ക്കുന്നതിൽ എംബസിയും കോൺസുലാർ ജീവനക്കാരും തിരക്കിലായതിനാൽ അപേക്ഷകർക്ക് വിവിധ സ്ഥലങ്ങളിൽ കാലതാമസം നേരിടേണ്ടിവരുമെന്ന് അവർ പറഞ്ഞു. 2024 ലും സമാന സാഹചര്യമായിരുന്നു. താരതമ്യേനെ അല്പം ഭേദഗതിയിലുള്ളത് ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, ഹംഗറി തുടങ്ങിയ രാജ്യങ്ങൾ ആണ് അതുകൊണ്ട് തന്നെ യൂറോപ്പിലേക്കുള്ള മികച്ച പ്രവേശന കേന്ദ്രങ്ങളായി ഈ രാജ്യങ്ങൾക്ക് മാറാനും സാധിക്കും.
ഈ വേനൽക്കാലത്തും യൂറോപ്പ് ‘ശക്തമായ’ ആവശ്യകതയ്ക്ക് സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് തോമസ് കുക്കിന്റെ (ഇന്ത്യ) പ്രസിഡന്റും മാർക്കറ്റിംഗ്, സേവന നിലവാരം, മൂല്യവർദ്ധിത സേവനങ്ങൾ, നവീകരണം എന്നിവയുടെ ഗ്രൂപ്പ് മേധാവിയുമായ എബ്രഹാം ആലപട്ട് പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.’ഞങ്ങളുടെ മിക്ക വിസകളും സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ഹംഗറി, സ്പെയിൻ എന്നിവിടങ്ങളിലേക്കാണ് അപേക്ഷിക്കുന്നത്. നിലവിലെ സ്ഥിതി ഇന്ത്യയിലുടനീളമുള്ള മുകളിൽ പറഞ്ഞ എല്ലാ ദൗത്യങ്ങൾക്കും ഏകദേശം ഒരു ആഴ്ചയ്ക്കുള്ളിൽ ലഭ്യമായ സ്ലോട്ടുകൾ സൂചിപ്പിക്കുന്നു, 10-15 ദിവസമാണ് പ്രോസസ്സിംഗ് സമയം വരുന്നതും’ അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രൊയേഷ്യയിൽ വിസ പ്രോസസ്സിംഗിന് 60 ദിവസം വരെ എടുക്കുമ്പോൾ, എസ്റ്റോണിയയിൽ വിസ നിരസിക്കൽ നിരക്ക് 37-38% ശതമാനമാണ്. ഫ്രാൻസിലും സ്വിറ്റ്സർലൻഡിലും പ്രോസസ്സിംഗ് സമയം വേഗത്തിലാണ്. അതേ സമയം, വർദ്ധിച്ചുവരുന്ന ടൂറിസ്റ്റ് തിരക്കിനെതിരെ യൂറോപ്പിൽ ചിലയിടങ്ങളിൽ പ്രതിഷേധം ശക്തമാണ്. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന മ്യൂസിയമായ ലൂവ്രെ, മാസ് ടൂറിസത്തിനെതിരെ ജീവനക്കാർ പണിമുടക്കി പ്രതിഷേധിക്കുകയും മ്യൂസിയം അടച്ചുപൂട്ടിയതായും റിപ്പോർട്ടുകൾ വന്നിരുന്നു.
content summary: Indians’ Europe holiday faces a visa traffic jam