മാര്‍വല്‍ സ്റ്റുഡിയോസിനായി ആന്തം ഒരുക്കി എ.ആർ റഹ്മാൻ. മാര്‍വല്‍ സ്റ്റുഡിയോസിന്റെ സൂപ്പര്‍ ഹിറ്റായ സിനിമാ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആന്തം ഒരുക്കിയിരിക്കുന്നത്.
മാര്‍വല്‍ ഇന്ത്യയുടെ ആരാധകര്‍ക്കായുള്ള പ്രത്യേക സമര്‍പ്പണമാണ് ഈ ആന്തം. സംഗീതം ഒരുക്കിയിയതും ആല്‍ബം നിര്‍മിച്ചിരിക്കുന്നതും റഹ്മാന്‍ തന്നെയാണ്.
ഇപ്പോൾ പുറത്തിറങ്ങിയിട്ടുള്ള ഹിന്ദി പതിപ്പ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നതും റഹ്മാന്‍ തന്നെ. കൂടാതെ തെലുങ്ക്, തമിഴ് പതിപ്പുകള്‍ ഉടനെ പുറത്തിറക്കുമെന്നും എ.ആര്‍ റഹ്മാന്‍ ട്വീറ്റ് ചെയ്തു.
Hindi version is here ..Tamil and Telugu coming soon ….. https://t.co/m9nUtOCkc6
— A.R.Rahman (@arrahman) April 1, 2019