ഇന്ത്യ ടുഡേ ഡെപ്യൂട്ടി എഡിറ്റര്‍ മൗസ്മി സിങിനെ നിലക്കല്‍ ഉണ്ടായിരുന്ന സമരാനുകൂലികള്‍ ഉപദ്രവിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും ദ്രിശ്യങ്ങള്‍ പുറത്ത്. ഇന്ത്യ ടുഡേ പുറത്തു വിട്ട ദൃശ്യങ്ങളില്‍, സമരക്കാര്‍ മൗസ്മി സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസ്സിൽ വച്ച് അസഭ്യം പറയുകയും ബലമായി പുറത്തു തള്ളി ഇറക്കുന്നതും കാണാം. പോലീസിന്റെ അകമ്പടിയോടെ റോഡിലൂടെ നടന്ന മൗസ്മിയെ സമരാനുകൂലികള്‍ മുടിക്ക് പിടിച്ചു വലിക്കുകയും തന്റെ ഷ്വാല്‍ വലിച് എടുക്കാന്‍ ശ്രെമിക്കുകയും ചെയ്തു. സംഭവത്തില്‍ മൗസ്മിയുടെ കൂടെ ഉണ്ടായിരുന്ന ക്യാമറാമാന്‍ സഞ്ജയ്ക്കും പരുക്കുകള്‍ ഉണ്ട്.
വീഡിയോ